Our help is in the name of the Lord, who made heaven and earth. (Psalm 124:8)
ദൈവമക്കളായ നമ്മുടെ ആശ്രയം എപ്പോഴും ദൈവത്തിലായിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവന്റെ ശക്തി കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും എന്നാണ് തിരുവചനം പറയുന്നത്. ദൈവമക്കളായ നാം എല്ലാവരും ദൈവശക്തിയാൽ നിറയപ്പെട്ടവരാണ്. ജീവിതത്തിൽ ദുഃഖ സാഹചര്യത്താൻ മുറവിളി കൂട്ടുമ്പോഴും ദൈവശക്തിയുടെ യഥാർത്ഥ വലിപ്പം നാം തിരിചറിയുന്നില്ല. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ മനുഷ്യനിൽ ആശ്രയിക്കുന്നവർക്ക് പരിമിതികൾ അഥവാ അളവുകോൽ ഉണ്ട്, എന്നാൽ ദൈവത്തിൽ ആശ്രയിക്കുമ്പോൾ മരണത്തിനപ്പുറത്തേയ്ക്കു ജീവൻ നൽകുന്ന ശക്തിയാണ് ദൈവമക്കൾക്ക് ലഭിക്കുന്നത്
ദൈവത്തെ ആശ്രയിച്ച പഴയ നിയമകാല പ്രവാചകൻമാരായ അബ്രാഹാമിന് ദൈവം അത്ഭുതകരമായി ഒരു മകനെ നൽക്കുകയും, ഭാതികവും ആൽമീയമായി അനുഗ്രഹിക്കുകയും ചെയ്തു. അടിമയായി പിടിക്കപ്പെട്ട യോസേഫിനെ ഈജിപ്തിൻറെ പ്രധാനമന്ത്രിയാക്കി. വിക്കനായിരുന്ന മോശയെ യഹൂദ ജനതയുടെ ശക്തനായ നേതാവാക്കി. ആട്ടിടയനായിരുന്ന ദാവീദിനെ ശക്തനായ രാജാവാക്കി. ഇവിടെയെല്ലാം നാം മനസിലാക്കേണ്ടത്, പ്രവാചകൻമാരെല്ലാം സ്വന്തം ബലഹീനനയെ നോക്കാതെ ദൈവത്തിൻ പൂർണ്ണമായി ആശ്രയിച്ചു, അത് അവർക്ക് അനുഗ്രഹത്തിന് കാരണമായി.
സൃഷ്ടിയെ ആരാധിക്കാതെ സൃഷ്ടാവിനെ ആരാധിക്കുക. സങ്കീര്‍ത്തനങ്ങള്‍ 20 : 7 ൽ പറയുന്നു, ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു;ഞങ്ങളാകട്ടെ, ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു. ഇവിടെ രഥങ്ങളിലും, കുതിരകളിലും ആശ്രയിക്കുക എന്നു പറയുന്നത്, സ്വയത്തിൽ ആശ്രയിക്കുക എന്നുള്ളതാണ്. അതായത് ജീവിതത്തിൽ സമ്പത്ത്, ജോലി, മക്കൾ, അധികാരങ്ങൾ എന്നിവയിൽ ആശ്രയിക്കുക എന്നതാണ്. ജീവിതത്തിൽ ഭൗതിക കാര്യങ്ങളെ ആരാധിക്കാതെ, അവ ദൈവം തന്നിരിക്കുന്ന നൻമയായി കണ്ട് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ