കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ആരും പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം അദ്ദേഹം നൽകിയത്. ഏകീകൃത വിശുദ്ധ കുര്ബാപനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതി¬നെതിരെയുള്ള എതിര്പ്പു കാരണമാണ് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം 2023 ഡിസംബർ മാസത്തിൽ നടക്കാതെപോയത്. തുടര്ന്നു , വിവിധഘട്ടങ്ങളില്‍ പലതലങ്ങളിലും ഈ വിഷയം ചര്ച്ച3ചെയ്യുകയും സഭയുടെ നിയമത്തിനു വിധേയമായി തിരുപ്പട്ടം നല്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

അപ്രകാരമുള്ള പരിശ്രമങ്ങളുടെ ഭാഗമായി 2024 ജൂലൈ 1-നു മേജര്‍ ആര്ച്ചു ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും ചേര്ന്നു നല്കിയ വിശദീകരണക്കുറിപ്പില്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുര്ബാറനയെങ്കിലും ഏകീകൃതരീതിയിൽ അര്പ്പി്ക്കുന്നതിനു വൈദികര്ക്ക്ള ഒരു താത്ക്കാലിക ഇളവു നല്കിയിരുന്നു.

വിശുദ്ധ കുര്ബാുനയുടെ ഏകീകൃത അര്പ്പ ണരീതി അതിരൂപത മുഴുവനിലും നടപ്പിലാക്കുന്ന¬തിലേ-ക്കുള്ള ഒരു ഘട്ടമായാണ് ഈ ഇളവു നല്കിയിരുന്നത്. വൈദികര്ക്ക്ക നല്കിയിരിക്കുന്ന ഈ താത്ക്കാലിക ഇളവ് അവര്ക്കു ള്ള ഒരു ആനുകൂല്യമോ അവകാശമോ അല്ലായെന്നു മനസ്സിലാക്കേണ്ടതാണ്. അതിനാല്ത്തവന്നെ, ഈ ഇളവ് നവവൈദികര്ക്ക് ഉണ്ടായിരിക്കുന്നതല്ലായെന്നു പൗരസ്ത്യസഭകള്ക്കാ യുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഡീക്കന്മാരുടെ തിരുപ്പട്ട¬സ്വീകരണം നിയമാനുസൃതം നടത്താനും അവരുടെ പൗരോഹിത്യശുശ്രൂഷകൾ ക്രമീകരിക്കാനും സിനഡിന്റെ തീരുമാനപ്രകാരം മേജർ ആര്ച്ചു്ബിഷപ്പ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്ക്ക് നിര്ദോശം നല്കിയിട്ടുണ്ട്.

2024 ജൂലൈ 1-നു നല്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നതുപോലെ, ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം പരിശുദ്ധ സിംഹാസന¬ത്തിന്റെ അനുവാദ¬ത്തോടെ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. ഇക്കാര്യം ചർച്ചകളിൽ അംഗീകരിച്ചിട്ടുള്ളതാണ്.
സഭാനിയമമനുസരിച്ച് തിരുപ്പട്ടം സ്വീകരിക്കാൻ തയ്യാറായി ഡീക്കന്മാർ സത്യവാങ്മൂലം സമര്പ്പി ക്കാത്തതു മാത്രമാണ് അവരുടെ തിരുപ്പട്ടസ്വീകരണം നീണ്ടുപോകാനുള്ള ഏക കാരണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ഇന്നേ ദിവസം (12-10-2024) എല്ലാ ഡീക്കന്മാര്ക്കും കത്തു നല്കിയിട്ടുണ്ട്.

തിരുപ്പട്ടം സ്വീകരിക്കുന്നതിനുവേണ്ടി സീറോമലബാര്സറഭയിലെ എല്ലാ ഡീക്കന്മാരും സമര്പ്പി ക്കേണ്ട സത്യവാങ്മൂല¬ത്തിന്റെ ഫോര്മാിറ്റും അവര്ക്കു നല്കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം ഒപ്പിട്ട് തിരുപ്പട്ടസ്വീകരണത്തിന്റെ തീയതിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും തീരുമാനിക്കുന്നതിനുവേണ്ടി മാർ ബോസ്‌കോ പുത്തൂർ പിതാവിനെ എത്രയും വേഗം നേരിൽ കാണുന്നതിനും ഡീക്കന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട ഡീക്കന്മാരുടെ തിരുപ്പട്ടസ്വീകരണത്തിനു വൈദികരും അല്മാ-യരും തടസ്സംനില്ക്കരുതെന്നും സഭയുടെയും ഡീക്കന്മാരുടെയും അവരുടെ കുടും¬ബങ്ങളുടെയും പ്രിയപ്പെട്ട¬വരുടെയും ചിരകാലാഭിലാഷമായ തിരുപ്പട്ടസ്വീകരണം സഭാനിയമമനുസരിച്ച് ഉടൻനടത്താൻ ആവശ്യമായ സഹകരണവും പ്രോത്സാഹനവും നല്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഫാ. ജോഷി പുതുവ
പബ്ലിക് റിലേഷന്സ്ോ ഓഫീസർ
എറണാകുളം-അങ്കമാലി അതിരൂപത

നിങ്ങൾ വിട്ടുപോയത്