കിഴക്കിൻ്റെ പരിശുദ്ധവും ശ്ലീഹായ്ക്കടുത്തതും കതോലിക്കവുംമായ ആഗോള അസീറിയൻ സഭയ്ക്ക് 122 മത് പാത്രിയർക്കീസിനെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സഭാ ആസ്ഥാനമായ ഇറാഖിലെ എർബലിൽ ആരംഭച്ചു.
ഇപ്പോഴത്തെ പാത്രിയർക്കീസ് ആയ മാറൻ മാർ ഗീവർഗ്ഗീസ് സ്ലീവാ മൂന്നാമൻ തൻ്റെ ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്യാഗം ചെയ്യുവാൻ കഴിഞ്ഞ വർഷത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മഹാമാരിയുടെ കാരണത്താൽ പരിശുദ്ധ സിനഡ് കൂടുവാൻ സാധിക്കാത്തതിനാൽ തിരുമാനം മാറ്റിവെയ്ക്കുകയായിരുന്നു. 2021 സെപ്ത.5ന് ഔദ്യോദിഗമായ് വിരമിക്കുന്ന പാത്രിയർക്കിസിനു ശേഷം ഇറാഖിൻ സഭാ ആസ്താനത്ത് നടക്കുന്ന പരിശുദ്ധ സിനഡിൽ പുതിയ 122 മത് പാത്രിയർക്കീസിനെ തെരെഞ്ഞെടുക്കുന്നതും പരിശുദ്ധ സ്ലീവാ തിരുന്നാൾ ദിനത്തിൽ സെപ്തബർ 13 ന് പുതിയ പാത്രിയർക്കിസ് സ്ഥാനം എൽക്കുന്നതുമാണെന്ന് സിനഡ് സെക്രട്ടറി മാർ ആവാ റോയൽ എപ്പിസ്കോപ്പ അറിയിച്ചു.
പൗര്യസ്ത കൽദായ സുറിയാനി സഭ (Church of the East) ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന കൽദായ സുറിയാനി സഭയുടെ മേലദ്ധ്യഷനും ആഗോള സഭയുടെ പാത്രിയർക്കൽ വികാർ ആയിരിക്കുകയും (Patriarchal Vicar,Locum Tenens of the Church of the east) ഇപ്പോഴെത്തെ പാത്രിയർക്കീസിനെ വാഴിച്ച അവസരത്തിൽ അതിന്റെ മുഖ്യ കാർമീകനും ആയിരുന്ന ഡോ.മാർ അപ്രേം മെത്രാപ്പോലീത്തയും, ഇന്ത്യൻ സഭയിലെ ഡോ.മാർ യോഹന്നാൻ യോസഫ് , മാർ ഔഗിൻ കുരിയാക്കോസ് എന്നീ എപ്പിസ്കോപ്പമാരും പ്രസ്തുത സിനഡിൽ പങ്കെടുക്കുവാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഏതായാലും പുതിയ പാത്രിയർക്കീസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് സഭാമക്കൾ.
ഖോലോ ദ് മലങ്കര – Malankara Voice