കൊച്ചി. കത്തോലിക്ക കോൺഗ്രസിന്റെ ഗ്ലോബൽ സമിതിക്ക് (2021-24)പുതിയ നേതൃത്വം. പ്രസിഡണ്ടായി അഡ്വ. ബിജു പറയന്നിലം(കോതമംഗലം )വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

രാജീവ് കൊച്ചുപറമ്പിലാണ്(പാലാ )ജനറൽ സെക്രട്ടറി. ഡോ. ജോബി കാക്കശ്ശേരിയെ (തൃശൂർ )ട്രഷറായും തിരഞ്ഞെടുത്തു.
45 രാജ്യങ്ങളിലെ രൂപതകളിൽ നിന്നുമുള്ള സമുദായ നേതാക്കളുടെ പ്രാതിനിധ്യവും ഗ്ലോബൽ സമിതിയിലുണ്ട്.


