“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..”
ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്…
ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി…
നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്. എനിക്ക് പക്ഷെ,
എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു…ഇടവക ദേവാലയവുമായി ബന്ധപ്പെട്ട ഒത്തിരി വേദികളിൽ എന്റെ മമ്മി ഇത് പാടി സമ്മാനം വാങ്ങിയിട്ടുണ്ട്…
ഇന്ന് എന്റെ മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…
എല്ലാവർക്കും വിശുദ്ധവാരത്തിന്റെയും ഈസ്റ്ററിന്റെയും നന്മകൾ ആശംസിക്കുന്നു…
Merlin Liveiro