രോഗീലേപനം (Annointing of the Sick) എന്നത് രോഗികളുടെ സൗഖ്യത്തിനു വേണ്ടിയുള്ള കൂദാശയാണ്.
ഈശോ ചെയ്ത രോഗശാന്തികളുടെ കാലികക്കാഴ്ചയാണ് രോഗീലേപനത്തിലുള്ളത്. അത് ഒരാൾ മരിച്ചു കഴിയുമ്പോൾ നലകുന്ന ‘അന്ത്യകൂദാശ’ (last sacrament) അല്ല.

വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന് സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ.

അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന് പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും”(യാക്കോബ് 5:14-15).
രണ്ടായിരം വർഷത്തെ സഭയുടെ ചരിത്രത്തിൽ രോഗീലേപന കൂദാശയുടെ ഫലദായകത്വം അനുഭവിച്ചിട്ടുള്ള അനേകരുടെ സാക്ഷ്യങ്ങളുണ്ട്.

കഴിഞ്ഞ ആഴ്ചയിൽത്തന്നെ എനിക്ക് ലഭിച്ച ഒരു ഫോൺ കോൾ അത്തരം ഒരു അനുഭവത്തിൻ്റെ നേർസാക്ഷ്യമായിരുന്നു.
മരിച്ചുകഴിഞ്ഞാൽ പിന്നെ കൂദാശയില്ല. മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകളും ശവസംസ്കാരവും മാത്രമേയുള്ളൂ.

Joshyachan Mayyattil