May the God of hope fill you with all joy and peace in believing. (Romans 15:13) 🛐

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും. എല്ലാ തിരക്കുകളും അവസാനിച്ച്, ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി സന്തോഷിക്കാമെന്നു കരുതിയിൽ ഒരിക്കലും അതിനായെന്നു വരില്ല. ഒരുപാട് പണമോ, സുഖസൗകര്യങ്ങളോ, പ്രശസ്തിയോ ഒന്നുമല്ല സന്തോഷവും സമാധാനവും. കർത്താവിലേയ്ക്ക് പ്രത്യാശയോടെ നോക്കുന്നവന് ലദിക്കുന്നതാണ് സന്തോഷവും സമാധാനവും. ജീവിതത്തിൽ ഒരു നല്ല ഭാവിയും പ്രത്യാശയും തരാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌ എന്ന്‌ തിരുവചനം പറയുന്നു. ശരിക്കും പറഞ്ഞാൽ ദൈവം നമുക്ക്‌ വചനം തന്നിരികുന്നതി ന്റെ ഒരു കാരണം ജീവിതത്തിൽ പ്രത്യാശ ഉണ്ടാകാൻ വേണ്ടി ആണ്

കർത്താവിൽ പ്രത്യാശയർപ്പിക്കുന്നവർ യേശുവിന്റെ ഹൃദയത്തിൽ ഇടം തേടുന്നു. കർത്താവിൽ പ്രത്യാശ അർപ്പിക്കുന്നവരെ ദൈവിക ശക്തിയാൽ ശക്തരും, ധീരരും ഏത് പ്രലോഭനത്തെയും നേരിടാൻ കഴിവുള്ള വരുമാക്കും. യേശുക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും, നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്‍റെ കൃപാവരത്തിന്‍റെ സഹായത്തില്‍ ആശ്രയിച്ചും ജീവിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല. നമ്മോടു വാഗ്ദാനം ചെയ്തവന്‍ ദൈവമായതുകൊണ്ടും അവിടുന്നു വിശ്വസ്തനായതുകൊണ്ടും, പ്രത്യാശയുടെ ഏറ്റുപറച്ചില്‍ അചഞ്ചലമായി നമുക്കു സൂക്ഷിക്കാം.

പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെ നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. അതിനാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ്, വിശ്വാസത്തിലും പ്രത്യാശയിലും നാം സ്ഥിരതയുള്ളവരായിരിക്കണം. ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ അനന്ത യോഗ്യതയാലും അവിടുത്തെ കൃപയാലും “അന്ത്യംവരെ” പിടിച്ചു നില്‍ക്കുമെന്നും, ദൈവം നല്‍കുന്ന നിത്യസമ്മാനമായ സ്വര്‍ഗ്ഗീയ സന്തോഷം ലഭിക്കുമെന്നും നാം പ്രത്യാശിക്കണം. ഇപ്രകാരം യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.


ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്