ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ [അക്കരപറമ്പൻ വറീത് മകൻ ആന്റണി (സൈമൺ), അടാട്ട് ഇടവക, തൃശൂർ അതിരൂപത], ദൈവം നിനക്ക് പ്രതിഫലം തരട്ടെ…

Catholicasabha News

പ്രിയപ്പെട്ട സഹോദരൻ സൈമൺ, ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടു
ആദരാജ്ഞലികൾ അർപ്പിക്കുന്നു.

പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും മേഖലാ സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .. എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

സംസ്കാര തിരുകർമ്മങ്ങൾക്ക് അഭിവന്ന്യ ആൻഡ്രുസ് പിതാവ് നേതൃത്വം നൽകും.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ശുശ്രുഷകർ സംസ്കാരതിരുകർമ്മത്തിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

ആ വലിയ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം. തൃശൂർ അതിരുപതയും, പ്രൊ ലൈഫ് സമിതിയും അദ്ദേഹത്തിൻെറ കുടുംബത്തിന് നൽകുന്ന സ്നേഹ സഹകരണങ്ങൾക്കു നന്ദിയർപ്പിക്കുന്നു.

വേർപാടിൽ വേദനിക്കുന്ന
കുടുംബത്തിനും
തൃശൂർ അതിരൂപതാ സമിതിക്കും
സഹ പ്രവർത്തകർക്കും
അനുശോചനം
അറിയിക്കുന്നു.
വേദനയോടെ 
സസ്നേഹം,

സാബു ജോസ് ,പ്രസിഡണ്ട്

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി.

നിങ്ങൾ വിട്ടുപോയത്