കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ മാത്യൂ മൂത്തേടൻ, തീഷ്ണമതിയായ ഒരു ക്രൈസ്തവനും സഭൈക്യ ചിന്തകൾക്ക് ഊർജം പകരുന്ന വ്യക്തിയുമായിരുന്നു. സാറിൻ്റെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. 61-ാം വയസ്സിൽ അപ്രതീക്ഷിതമായി കടന്നുവന്ന മരണത്തിൻ്റെ കൂടെ, തൻ്റെ പ്രതീക്ഷകൾ ഇവിടെ അവശേഷിപ്പിച്ചു കൊണ്ട് നിത്യതയിലേക്കോ അദ്ദേഹം കടന്നുപോയി!
കഴിഞ്ഞ ഡിസംബർ 30 ന് “കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻബിൽ 2020” -മായി ബന്ധപ്പെട്ട് അദ്ദേഹം തൻ്റെ ആശങ്കകൾ പങ്കുവച്ചിരുന്നു.
ക്രൈസ്തവ സഭയോടും വിശ്വാസ സമൂഹത്തോടുമുള്ള അദ്ദേഹത്തിൻ്റെ തീഷ്ണത നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞ അവസരമായിരുന്നു അന്നത്തെ സംഭഷണം. സഭൈക്യ പ്രസ്ഥാനമായ ”എക്ളേസ്യ യുണൈറ്റഡി”ലൂടെ ക്രൈസ്തവ സമൂഹം ഒരുമിച്ചു നീങ്ങുന്ന മഹത്ദിനം സ്വപ്നം കണ്ടിരിക്കവേ നിത്യവിശ്രമത്തിനായി അദ്ദേഹം വിളിക്കപ്പെട്ടു.
മാത്യ സാറിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു! ആത്മാവ് നിത്യശാന്തിയിൽ ആയിരിക്കട്ടെ!
മാത്യൂ ചെമ്പുകണ്ടത്തിൽ
കേരള ലേബർ മൂവ് മെൻറ് (KLM) എറണാകുളം അങ്കമാലി രൂപത പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രിയ സഹപ്രവർത്തകൻഅഡ്വക്കേറ്റ് മാത്യു മൂത്തേടൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.പ്രാർത്ഥനകൾ.
Sebastian Palamparambil