ജീവിതം പങ്കുവെക്കലിന്റേതും, പരസ്പര സ്നേഹത്തിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങളുടേതുമാണെന്ന് തെളിയിച്ച ദിവസങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് പതിനേഴ്.
ഏഴ് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2014 ഓഗസ്റ്റ് 17 നാണ് റ്റിജയോടൊപ്പം ജീവിതം പങ്കുവെക്കാൻ തുടങ്ങുന്നത്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ചേർന്ന് മനോഹരമാക്കിയ വിവാഹദിനത്തിന് ഇന്ന് ഏഴ് വയസ്സ് പൂർത്തിയാകുന്നു.

പ്രിയപ്പെട്ട മാണി സാറിന്റെ അനുഗ്രഹാശംസകളും വിവാഹത്തെത്തുടർന്നുള്ള ചടങ്ങിൽ അദ്ദേഹം പങ്കു വെച്ച വാക്കുകളും ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല.
പ്രിയപ്പെട്ട ഞങ്ങളുടെ ജീവിതത്തിലേക്ക് ജോയിമോനും റ്റെസ മോളും കൂടി വന്നതോടെ കൂടുതൽ ഭംഗിയുള്ളതായി മാറുകയാണ്. സന്തോഷത്തിൽ ദുഃഖത്തിലും പരസ്പരം തണലായി പ്രിയപ്പെട്ട റ്റിജയ്ക്കൊപ്പം ഞാനും എനിക്കൊപ്പം റ്റിജയും. ഞങ്ങളുടെ ജീവിതത്തിന് താങ്ങും തണലും നൽകി കൂടെ നിൽക്കുന്ന ഏവരെയും ഈ ദിനത്തിൽ ഹൃദയം നിറഞ്ഞ നന്ദിയോടെ സ്മരിക്കുന്നു.
ഇക്കുറി വിവാഹദിനത്തിൽ തന്നെയാണ് ചിങ്ങം പിറന്നത്, വിവാഹം നടന്ന ദിവസവും ചിങ്ങപ്പിറവിയായിരുന്നു. കർഷകദിനത്തിൽ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിൽ കേരളാ കോൺഗ്രസ്സ് എമ്മിന്റെ ഒരെളിയ പ്രവർത്തകൻ എന്ന നിലയിൽ ഇരട്ടി സന്തോഷമുണ്ട്.
സ്നേഹത്തോടെ

സിറിയക് ചാഴികാടൻ