Lord, have helped me and comforted me.”
(Psalm 86:17)
കർത്താവ് നമ്മുടെ പ്രശ്നങ്ങൾ കണ്ട് നമ്മളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവനാണ്. അതിന് ശക്തമായ ഉദാഹരണമാണ് നയിൻ എന്ന പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിച്ചത്. ശിഷ്യരോടും വലിയ ഒരു ജനാവലിയോടുമോപ്പം നയിൻ പട്ടണത്തിൽ പ്രവേശിച്ച യേശുവിനെ എതിരേറ്റത് ഒരു വിലാപയാത്രയാണ്. മനസ്സലിഞ്ഞ ഈശോ സംസ്കരിക്കുവാനായി കൊണ്ടുപോയിരുന്ന വിധവയായ സ്ത്രീയുടെ മകനെ ഉയിർപ്പിച്ച് വിധവയായ സ്ത്രീയെ ആശ്വസിപ്പിച്ചു.
യേശു വിധവയായ സ്ത്രീയെ ആശ്വസിച്ചിച്ചത് എല്ലാവരും ആശ്വസിപ്പിച്ചപോലെ ആയിരുന്നില്ല. മറിച്ച് നഷ്ടപ്പെട്ട മകനെ തിരികെ നൽകിയാണ് കർത്താവ് വിധവയായ സ്ത്രീയെ ആശ്വസിപ്പിച്ചത്. നഷ്ടപ്പെട്ടത് എത്ര വില ഉള്ളത് ആണെങ്കിലും അത് തിരികെ നൽകാൻ കഴിവ് ഉള്ളവനാണ് നമ്മുടെ ദൈവം. ലോകത്തിൽ എത്ര പ്രമുഖർ വ്യക്തികൾ ഉണ്ടെങ്കിൽ കൂടിയും അവർക്ക് ദുഃഖിക്കുന്ന മനുഷ്യനെ ആശ്വസിപ്പിച്ച് മടങ്ങാനെ സാധിക്കുകയുള്ളു എന്നാൽ നഷ്ടപ്പെട്ടതിനെ തിരികെ നൽകാനും ആശ്വസിപ്പിക്കാനും സഹായിക്കാനും കർത്താവിന് മാത്രമേ സാധിക്കുകയുള്ളു
ദൈവം എവിടെയോ മറഞ്ഞിരുന്നുകൊണ്ട് മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു ശക്തിയല്ല. പിന്നെയോ നമ്മുടെ വേദനകണ്ട് മനസ്സലിഞ്ഞ് നമ്മെ തേടിവരുന്ന ഒരു വ്യക്തിയാണ്. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും” (യോഹ 14:18) എന്നു വാഗ്ദാനം ചെയ്ത കർത്താവായ യേശു നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്നുണ്ട്. നാം ഒന്നു തുറന്നുകൊടുക്കുകയേ വേണ്ടു; അവിടുന്ന് അകത്തുപ്രവേശിക്കുകയും നമ്മുടെ വേദനകളിൽ നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ട.