പ്രാർത്ഥനയുടെ ജീവിതം വഴി പാവങ്ങളുടെ ലോകത്തിൽ ജീവിച്ച ഫാ. ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക്
ഫ്രാൻസിൽ ആഴമായ വിശ്വാസ ചൈതന്യമുള്ള ഒരു ക്രിസ്തീയ കുടുംബത്തിലാണ് വി. ചാൾസ് ഡി ഫുക്കോ ജനിച്ചത്. ആറു വയസ്സ് തികയുന്നതിനുമുൻപ് അദ്ദേഹവും ഏക സഹോദരിയും അനാഥരായിത്തീർന്നു. യുവാവായ ചാൾസ് പൈതൃകമായി കിട്ടിയ സ്വത്തുമുഴുവനും ധൂർത്തടിച്ചു ജീവിച്ചു. അവസാനം ക്രിസ്തിയ വിശ്വാസവും ഉപേക്ഷിച്ചു. പക്ഷേ മൊറൊക്കോയിൽ പര്യാഗവേഷണം ചെയ്തപ്പോൾ ഇസ്ലാം മതക്കാർ അവരുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് കാണാനിടയായി.
ഇത് അദ്ദേഹത്തിൽ ഒരു ചോദ്യം ഉണർത്തി. “ദൈവം ഉണ്ടോ?”
ദൈവപരിപാലനയിൽ ആബേ ഹുവിലിൻ എന്ന വിശുദ്ധ വൈദികനെ കാണാനിടയായി. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1886 ഒക്ടോബറിൽ ചാൾസ് മാനസാന്തരപ്പെട്ട് ദൈവത്തിലുള്ള വിശ്വാസം വീണ്ടും കണ്ടെത്തി.
അന്നുമുതൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു യേശുവായി തീർന്നു.
വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനത്തിനിടക്ക് അദ്ദേഹത്തിന്റെ ദൈവവിളിയിൽ കൂടുതൽ വ്യക്തതയുണ്ടായി. അത് നസ്രത്തിലെ യേശുവിനെ അനുഗമിക്കാനും അനുകരിക്കാനും ആയിരുന്നു
1901- ൽ ചാൾസ് പൗരോഹിത്വം സ്വീകരിച്ചു. തുടർന്ന് സഹാറയിലെ ബനിയാബസ് എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവിടെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ
അവർക്കൊരു സുഹൃത്തായിയും സഹോദരനായും ജീവിച്ചു. ആരെയും മതം മാറ്റാൻ ശ്രമിച്ചില്ല മറിച്ച്, അവരെ സ്നേഹിച്ചുകൊണ്ട് സ്വജീവിതത്തിലൂടെ സുവിശേഷമുല്ല്യങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്.
1916 ഡിസംബർ ഒന്നിന് മധ്യ സഹാറയിലെ ഹൊഗാറിൽ വെച്ച് സ്വന്തം വീടു വളഞ്ഞ ഒരു സംഘം കൊള്ളക്കാരാൽ വധിക്കപ്പെട്ടു.
“ഗോതമ്പുമണി നിലം പതികുന്നുന്നതുപോലെ “
എന്നാൽ പിൻ കാലങ്ങളിൽ അത് സമർദ്ധമായ
വിളവ് പുറപ്പെടുവിച്ചു. സന്യാസി -സന്യാസിനി സഹോദരങ്ങളും വൈദിക അൽമായ സഹോദരങ്ങളുമടങ്ങുന്ന ഒരു വിശ്വ കുടുംബമായി അത് രൂപപ്പെട്ടു.
യേശുവിന്റെ ബതെലേഹേമിലേയും നസ്രത്തിലെയും ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിശുദ്ധ ചാൾസിന്റെ
ആത്മീയതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്
ഈശോയുടെ കൊച്ചു സഹോദരികൾ ( little sisters of Jesus) എന്നറിയപ്പെടുന്ന ആഗോള സമൂഹത്തിലെ അംഗങ്ങളായി നാനാ മതസ്ഥരും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരുടെയിടയിലും അവരുടെ ജീവിതത്തിന്റെ ഭാഗമായി സ്നേഹത്തിന്റെയും,ലാളിത്യത്തിന്റെയും പങ്കുവെക്കലിന്റെയുമായ ഒരു ജീവിതസൈലി സ്വീകരിച്ചുകൊണ്ട് കേരളത്തിൽ മാനന്തവാടി രുപതയിലും തിരുവനന്തപുരം അതി രൂപതയിലും സേവനമനുഷ്ടിക്കുന്നു.
നാനാ മതസ്ഥരുടെയിടയിൽ സ്നേഹത്തിന്റെ സന്ദേശവുമായി ഇതാ ഒരു പുതിയ വഴി “നസ്രത്തിലെ ആധ്യാത്മികത “.
2022 മെയ് 15ന് ഇന്ത്യൻ സമയം ഒരുമണിക്ക് വത്തിക്കാനിൽ ഫ്രാൻസീസ് മാർപാപ്പ ഫാ. ചാൾസ് ഡി ഫോക്കായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തും.
സിസ്റ്റർ എൽസമ്മ LSJ|ജോസ് താഴത്തേൽ