ഒരു ദിവസം രണ്ടര ലക്ഷം പേരെ വീതം വാക്‌സിനേറ്റ് ചെയ്യാൻ ഉള്ള തീരുമാനം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി. വളരെ നല്ലത്. 1000 കോടി രൂപയാണ് കേരളീയർക്കു ഓരോ ദിവസവും lockdown മൂലമുള്ള നഷ്ടം. അതിന്റെ പകുതി തുക കൊണ്ടു രണ്ടു കോടി ആളു കൾക്കു വാക്‌സിൻ നൽകാം. ആത്‍മവിശ്വാസത്തോടെ lockdown സ്തംഭനം ഒഴിവാക്കാനും പറ്റും.
ഒരു ഡോസ് വാക്‌സിൻ എടുത്താൽ തന്നെ രോഗവ്യാപനത്തോത് നിർണായകമായി കുറയും എന്ന് സൂചിപ്പിയ്ക്കുന്ന വെല്ലൂർ പഠനം താഴെ .
അതു ശരിയെങ്കിൽ ഇപ്പോൾ തന്നെ വളരെയധികം ആളുകളെ lockdown നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാം. 90 ലക്ഷം പേർക്ക് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്.
27 ലക്ഷം പേർക്ക് രോഗം വന്നു പോയി. ഇവർക്കെല്ലാം രോഗം വരാൻ ചെറിയ സാധ്യത ഉണ്ടെങ്കിലും അതുമൂലം നാം ഭയപ്പെടുന്ന തീവ്രവ്യാപനമോ ആരോഗ്യ സംവിധാനങ്ങളെ മറികടക്കുന്ന oxygen പ്രതിസന്ധിയോ വ്യാപകമായി ഉണ്ടാവില്ല എന്നാണ് അനുമാനം. അതുകൊണ്ടു ഈ ഒരു കോടിയിൽപരം ആളുകളെ ഇപ്പോൾ തന്നെ ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കാം. അകലം പാലിച്ചു, മാസ്ക് ധരിച്ചു അവർ കഴിയുന്നത്ര സാധാരണ ജീവിതം സ്വയം നിയന്ത്രിച്ചു നയിക്കട്ടെ.
അതിവേഗ വാക്‌സിനേഷനിലൂടെ പ്രായപൂർത്തിയായ എല്ലാവർക്കും അടുത്ത രണ്ടു മാസം കൊണ്ടു രണ്ടു ഡോസും നൽകാൻ നമുക്ക് സാധിക്കണം.
ചില നിയന്ത്രണങ്ങൾ തുടരേണ്ടി വരും. എന്നാലും ഇന്ന് മുതൽ “ഗുഡ്ബൈ Lockdown” എന്ന് പറയുവാൻ നമുക്ക് ഇട വരട്ടേ
Jacob Punnoose