സ്വാതന്ത്ര്യം….

രാജ്യം ഇന്ന് 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്..

നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം..

200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന നമ്മുടെ ഭാരതം സ്വതന്ത്രമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവര്‍ നടത്തി.

ജനാധിപത്യവും

ഭരണഘടനയും

ഭരണഘടന വിഭാവനം ചെയ്യുന്ന

മതേതരത്തിലുമാണ്

രാജ്യത്തിന്റെ നിലനിൽപ് .

ഇവയുടെ കാവലാളാകാൻ

ഏവർക്കും കഴിയട്ടെ . .

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳

ചിലർക്കത് ആരെയും പുലഭ്യം

പറയാനുള്ള വാക്കാണ് .

ഭരണത്തിലേറുന്നവർക്ക് എതിർക്കുന്നവരെ പൂട്ടാനുള്ള ആയുധമാണ് .

പൊതു വഴി ഉപയോഗിക്കുന്നവർക്ക്

നിയമലംഘന വേളയിൽ

പറയാനുള്ള പ്രതിരോധമാണ് .

ഭാര്യയെ തല്ലുമ്പോൾ ആണിന് ചൊല്ലാനുള്ള അവകാശ പ്രഖ്യാപനമാണ് .

വർഗ്ഗീയ വാദികൾക്ക് തൻകാര്യം

നടപ്പിലാക്കാൻ പൊട്ടിക്കേണ്ട ബോംബാണ്.

സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ കൊണ്ട് പൊരുതി മുട്ടുന്ന ഭാരതത്തെ

പൗര സ്വാതന്ത്ര്യങ്ങളുടെ അതിരുകൾ അറിയുന്നവരുടെ നാടാക്കി മാറ്റാം.

നല്ലൊരു സ്വാതന്ത്ര്യ ദിനം കൂട്ടരേ .