ക്രിസ്തുവിന്റെ സംസാരം ആണ് നാം ജീവിതത്തിൽ അനുകരിക്കേണ്ടത്. ക്രിസ്തുവിന്റെ സംസാരം കരുണാമസ്യണവും, ഹൃദ്യവുമായിരുന്നു. മൗനം പാലിക്കേണ്ടടത്ത്, മൗനം പാലിച്ചും, സംസാരിക്കേണ്ടടത്ത് സംസാരിക്കുകയും യേശു ക്രിസ്തു ചെയ്തു. കുരിശുമരണം വിധിക്കപ്പെട്ട വേളയിൽ യേശു പാലിച്ച മൗനത്തെക്കുറിച്ചാണ് പറയുന്നത്, പീലാത്തോസിന്റെ വിചാരണയില്‍, ‘അവനെ കൊല്ലുക’ എന്ന് ആര്‍ത്തുവിളിക്കുന്ന പ്രമാണിമാരുടെ മുന്നില്‍ ക്രിസ്തു പൂര്‍ണ്ണനിശബ്ദത പാലിച്ചു. തനിയ്ക്കുമേല്‍ ചുമത്തപ്പെട്ട ഒരു കുറ്റവും ദൈവപുത്രന്‍ നിഷേധിച്ചില്ല.

ഭൂലോകമുള്ളിടത്തോളം ആവര്‍ത്തിക്കപ്പെടുന്ന നന്മയുടെ ഉയിര്‍പ്പിനായി തന്റെ ജീവബലി അനിവാര്യമാണെന്നും ഏതു വാദങ്ങള്‍ക്കൊണ്ടും അത് ഒഴിവാക്കപ്പെടാവുന്നത് അല്ലെന്നും യേശു അറിഞ്ഞിരുന്നു. അതായിരുന്നു യേശുവിന്റെ മൗനത്തിന്റെ രഹസ്യം. അതുപോലെ മറ്റുള്ളവർ നമ്മളെ കുറ്റപ്പെടുത്തുമ്പോൾ, മൗനമായി ദൈവ പ്രവർത്തിയ്ക്കായി കാത്തിരിക്കുക. യേശുവിന്റെ പ്രസംഗം കേട്ടവർ മൂന്നു നാൾ ഭക്ഷണവും, ജീവിത സാഹചര്യങ്ങളും മറന്ന് ഒരോ വാക്കും കേട്ടിരുന്നതായി തിരുവചനം പറയുന്നു. യേശുവിന്റെ ഒരോ സംസാരവും,ഓരോ വ്യക്തിയെയും ആഴത്തിൽ സ്വാധിനിച്ചിരുന്നു. അതുപോലെ നമ്മുടെ സംസാരവും മറ്റുള്ളവരെ സ്നേഹത്തിൽ സ്പർശിക്കട്ടെ

കർത്താവ് ദേവാലയത്തിൽ ചെല്ലുമ്പോൾ, അവിടെ ക്രയവിക്രയം ചെയ്യുന്ന കച്ചവടക്കാരെ ഇറക്കിവിടുകയും, വിമർശിക്കുകയും ചെയ്തു. ദേവാലയം വിശുദ്ധിയെ കുറിക്കുന്നു, അതുപോലെ ദൈവത്തിന്റെ ആലമായ നമ്മുടെ ശരീരത്തിന്റെ വിശുദ്ധിയെ തകർക്കുന്ന എല്ലാ കാര്യങ്ങളോടും രൂക്ഷമായ ഭാഷയിൽ വേണ്ട എന്നു പറയാൻ സാധിക്കണം. ഉദാഹരണമായി പറഞ്ഞാൽ മദ്യപാനം, അസൻമാർഗിക ബന്ധങ്ങൾ, പാപത്തിലേയ്ക്കു നയിക്കുന്ന ബന്ധങ്ങൾ എന്നിവയോടു വേണ്ട എന്നു പറയാൻ സാധിക്കണം. സ്നേഹത്തോടെയുള്ള സംസാരം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്