കൊച്ചി. ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു.

കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച്‌ 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ കുർബാന, ജപമാല, വചനശുശ്രുഷ, ആന്തരിക സൗഖ്യശുശ്രുഷ എന്നിവ ഉണ്ടായിരിക്കും. ഫാ. ജെയിംസ് മാഞ്ഞക്കൽ എം എസ് എഫ് എസ്, ഫാ. ബിജു മുളയ്ക്കൽ എം സി ബി എസ്,ഫാ. മാത്തുകുട്ടി മൂന്നുപീടികയിൽ എം സി ബി എസ്, ഫാ. സക്കറിയാസ് കരിയാകുളം ഓ സി ഡി, ഫാ. ജോമോൻ തോട്ടുങ്ങൽ, ഫാ. ആന്റണി അരീച്ചാലിൽ ഓ സി ഡി, ഫാ. ഫിലിപ്പ് നേടുംതുരുത്തിൽ വി സി, എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഘോഷണത്തിന് നേതൃത്വം നൽകും. സമാപന ദിവസമായ മാർച്ച്‌ 23 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനശുശ്രുഷ നടത്തുകയും സമാപന ആശിർവാദം നൽകുകയും ചെയ്യും.

എല്ലാ ശുശ്രുഷകളും മംഗളവാർത്ത ഓൺലൈനിൽ തത്സമയം പ്രക്ഷേപണം നടത്തും.

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400