കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) സംസ്ഥാന സമിതി കെ ആർ എൽ സി സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല നേതൃക്യാമ്പുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തെക്കൻ മേഖല, മധ്യമേഖല, മലബാർ മേഖല എന്നിങ്ങനെ മൂന്ന് തലങ്ങളിലായി സംഘടിപ്പിക്കും. തുടർന്ന്2023 മാർച്ച് 26 ന് കൊച്ചിയിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി 26 ന് ഫൈനൽ ക്യാമ്പ് സംഘടിപ്പിക്കും.

2023 ജനുവരി 21 ശനിയാഴ്ച തിരുവനന്തപുരം കോവളം ആനിമേഷൻ സെന്ററിൽ തെക്കൻ മേഖല ക്യാമ്പ് ആരംഭിക്കും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 ന് ആരംഭിക്കുന്ന ക്യാമ്പ് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്യും.
ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയും പൊതുവായ വിഷയങ്ങളിലും സെഷനുകൾ ഉണ്ടാകും. കെ.ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ മൈക്കിൾ തോമസ്, പ്ലാസിഡ് ഗ്രിഗറി, തോമസ് കെ സ്റ്റീഫൻ, ആന്റണി ആൽബർട്ട്, അഡ്വ. ഷെറി ജെ തോമസ് എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.
കെ ആർ എൽ സി സി അൽമായ കമീഷൻ സെക്രട്ടറി ഫാ ഷാജ്കുമാർ പ്രത്യേക ക്ഷണിതാവായി പകെടുക്കും.കെ എൽ സി എ ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, ക്യാമ്പ് കൺവീനർ പാട്രിക് മൈക്കിൾ എന്നിവർ നേതൃത്വം നൽകും. നെയ്യാറ്റിൻകര, തിരുവനന്തപുരം, കൊല്ലം, പുനലൂർ എന്നീ രൂപതകളിൽ നിന്ന് തെരഞ്ഞെടുത്ത 20 നേതാക്കൾ വീതം ക്യാമ്പിൽ പങ്കെടുക്കും.