പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോനപള്ളിയിൽ വെച്ച് മീഡിയ കത്തോലിക്കയുടെ ആഭിമുഖ്യത്തിൽ ഷൂട്ട് ചെയ്ത ആദ്യകുർബാന സ്വീകരണ ഗാനം ഇന്ന് യുട്യൂബിൽ പുറത്തിറങ്ങി.
ഏറെ സന്തോഷമുള്ള കാര്യം, ഈ ഗാനത്തിന്റെ പിന്നണി പ്രവർത്തകരും ഇതിന്റെ ദൃശ്യാവിഷ്ക്കാരത്തിൽ അഭിനയിച്ചിരിക്കുന്നതും പറപ്പൂരുകാരാണെന്നുള്ളതാണ്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് എന്റെ പ്രിയ സുഹൃത്ത് സിന്റോ മാസ്റ്ററാണെന്നതും ഈ പാട്ട് പാടിയിരിക്കുന്നത് , പ്രിയ സുഹൃത്തും വിദ്യാർത്ഥിയുമായ മെറിൽ റോസിന്റെ മകൾ നില സേറയാണെന്നതും ഇരട്ടി സന്തോഷം നൽകുന്നു.
ദൃശ്യാവിഷ്ക്കാരത്തിൽ അഭിനയിച്ചിട്ടുള്ളവരിൽ വികാരിയച്ചനും കൊച്ചച്ചനും മൃത്യൂസേട്ടനുമുൾപ്പടെ എല്ലാവരും വ്യക്തിപരമായി ഞാനറിയുന്നവരും ഏറെ സനേഹിക്കപെടുന്നവരും സുഹൃദ് വലയത്തിൽപ്പെട്ടവരാണെന്നുമുള്ളതും വ്യക്തിപരമായി എനിക്ക് അഭിമാനമുള്ള കാര്യം കൂടിയാണ്.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!

ഡെയ്സൻ പാണേങ്ങാടൻ