പാലക്കാട്: ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കെസിവൈഎം പന്തംകൊളുത്തി പ്രകടനം നടത്തി. കേരളത്തിലെ മുപ്പതോളം രൂപതകളുടെ പ്രതിനിധികൾ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു.
പാലക്കാട് യുവക്ഷേത്ര കോളജിനു മുന്പിൽ നടന്ന പ്രകടനം സംസ്ഥാന ഡയറക്ടർ ഫാ. തോമസ് ചാലക്കര പന്തം കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് ഈ അതിക്രമങ്ങൾക്ക് പിന്നിൽ എന്നു കെസിവൈഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എഡ്വേഡ് രാജു അധ്യക്ഷനായിരുന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ മാത്യു സ്വാഗതവും സംസ്ഥാന സിൻഡിക്കറ്റ് അംഗം സൂരജ് പൗലോസ് വിഷയാവതരണവും നടത്തി. സംസ്ഥാന ഭാരവാഹികളായ റോസ്മേരി, ഫിലോമിന സിമി, അഗസ്റ്റിൻ ജോണ്, സാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.