സംഗീത മേഖലയിലെ സമർപ്പണത്തിന് കേരള സൗഹൃദ വേദിയുടെ വനിതാ നക്ഷത്ര പുരസ്കാരത്തിന് അർഹയായ ജോസ്ഫിൻ ജോർജ് വലിയവീട്( ആശ).
പട്ടത്താനം വിമലഹൃദയയിലെ സംഗീത അധ്യാപികയായ ജോസ്ഫിൻ കർണാടക സംഗീതത്തിന് പുറമെ ഹിന്ദുസ്ഥാനി സംഗീതമായ ഖയാലും ഗസലുകളും ആലപിക്കുന്നതിലൂടെ ആസ്വാദകർക്ക് സുപരിചിതയാണ്.
ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ ഹിന്ദുസ്ഥാനി സംഗീത ഗുരു സബീഷ് ബാലയുടെ സീനിയർ വിദ്യാർത്ഥിനി കൂടിയാണ് ജോസ്ഫിൻ ജോർജ് വലിയവീട്.5 കൊല്ലത്തോളം കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിൽ RJ ആയിരുന്നു.
രണ്ടായിരം കാലഘട്ടങ്ങളിൽ ചാനലുകളിൽ കോമഡി പരിപാടികൾ അവതരിപ്പിച്ചിരുന്നു. നിരവധി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. നർത്തകി കൂടിയായ ജോസ്ഫിൻ നിരവധി നൃത്തങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ നാടൻ പാട്ട്, ദേശഭക്തിഗാനം, സംഘഗാനം, ഗാനമേള എന്നിവ പരിശീലിപ്പിക്കുകയും കുട്ടികൾ സംസ്ഥാനതലത്തിൽ നിരവധി തവണ എ ഗ്രേഡുകൾ കരസ്തമാക്കുകയും ചെയ്തു.
കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് &റിസർച്ച് സെന്ററിൽ പ്രവർത്തിക്കുന്ന സ്വാസ്ഥ്യ സ്കൂൾ ഓഫ് യോഗയുടെ ഫൗണ്ടറും യോഗ അധ്യാപികയുമാണ്.
വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായും, ജ്വാല വിമൻസ് പവർ വൈസ് പ്രസിഡന്റ് ആയും കാരുണ്യസാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നു.
ഭർത്താവ് ജോർജ് എഫ് സേവ്യർ വലിയവീട്.അഞ്ച് മക്കൾ – എഫ്രോൺ, ഇമ്നാ, ജാബിൻ, ജാസൻ, ജോവാഷ്
നാളെ ( ബുധൻ) വൈകിട്ട് 3. 30ന് കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വരണേ.