സംസ്ഥാനത്ത് ഏറ്റവുമധികം ഉപഭോക്തൃ തർക്ക കേസ്സുകൾ നിലനിൽക്കുന്ന എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പ്രസിഡൻ്റായി പ്രമുഖ വിവരാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് ഡി ബി ബിനു എത്തുമ്പോൾ അവിടെ ഉണ്ടാകാൻ പോകുന്ന ഗുണപരമായ മാറ്റങ്ങൾ ഇന്നേ തിരിച്ചറിയാൻ കഴിയുന്നത് ബിനുവിനെ വർഷങ്ങളായി അടുത്ത് അറിയാവുന്നതിനാലാണ്.
നീതി ഇനി അവിടെ സാധാരണക്കാർക്ക് നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പ്. കേരളത്തിലെ മാതൃകാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമായി എറണാകുളം മാറുമെന്ന് ഇന്നേ ഉറപ്പിക്കാൻ എനിക്ക് മടിയില്ല. അഭിനന്ദനങ്ങൾ, ബിനു
J Binduraj