കണ്ണൂർ : വിഴിഞ്ഞം തുറമുഖ കവാടത്തിൽ മൂന്നര മാസമായി സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു മുഖ്യമന്ത്രി സമരക്കാരുമായി നേരിട്ട് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല ആവശ്യപെട്ടു. വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഉണ്ടായിട്ടുള്ള തീരശോഷണത്തിൽ വീടും സ്ഥലവും നഷ്ടപെട്ട പാവപെട്ട മത്സ്യതൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമരമുഖത്തുള്ള മത്സ്യതൊഴിലാളികളെ സർക്കാർ അടച്ചു ആക്ഷേപിക്കാതെ, വിഴിഞ്ഞം തുറമുഖത്ത് തീരശോഷണം അടക്കമുള്ള വിഷയങ്ങളിൽ സുതാര്യവും ശാസ്ത്രീയമായ പഠനങ്ങൾ നടത്തണം. പ്രളയ കാലത്തെ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച മത്സ്യതൊഴിലാളികളെ , ഇപ്പോൾ രാജ്യദ്രോഹികൾ എന്ന് വിളിയ്ക്കുന്നത് ദുഃഖകരമാണ്. കെ.എൽ.സി എ സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി സമുദായ ദിനമായ ഡിസംബർ 4 ന് കെ.എൽ.സി.എ കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന സുവർണ്ണ ജുബിലീ സംഗമവും സമുദായ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല.

സിസ്റ്റർ മരിയ സെലിൻ നഗറിൽ എന്ന് നാമകരണം ചെയ്ത ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ രാവിലെ എട്ടരയ്ക്ക് കണ്ണൂർ ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതലയുടെ മുഖ്യകർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്നു തയ്യിൽ സെന്റ് ആന്റണിസ് ദേവാലയത്തിൽ നിന്നും വാഹനജാഥയായി കൊണ്ടുവന്ന പതാക രൂപത പ്രസിഡന്റ്‌ രതീഷ് ആന്റണി ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല ഉത്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ രൂപത പ്രസിഡന്റ്‌ രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു . കണ്ണൂർ മേയർ അഡ്വ ടി ഒ മോഹൻ , കണ്ണൂർ നിയമസഭാഗം രാമചന്ദ്രൻ കടന്നപ്പള്ളി MLA എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. സംസ്ഥാന പ്രസിഡന്റ്‌ ആന്റണി നോറോണ സമുദായ ദിന സന്ദേശം നൽകി. കെ ആർ എൽ സി സി അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ ഡോ ജിജു അറക്കത്തറ സമുദായ ഉന്നതിയും വിദ്യഭ്യാസവും , കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് സംവരണവും സുപ്രീം കോടതി വിധിയും എന്നീ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംസാരിച്ചു.

കണ്ണൂർ രൂപതാ വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് അധ്യാപകരെ ആദരിച്ചു. ഫാ മാർട്ടിൻ രായപ്പൻ , ഗോഡ്സൺ ഡിക്രൂസ്, ക്രിസ്റ്റഫർ കല്ലറക്കൽ , ഫാ ഡോ ജോയി പൈനാടത്ത്, സിസ്റ്റർ വീണ പാണങ്കാട്ട് , , ശ്രീമതി ഷെർളി സ്റ്റാൻലി, സബിൻ കളത്തിൽ , ജോൺ ബാബു, ജോൺ കെ എച്ച് , ഷിബു ഫെർണാണ്ടസ് ,റിനേഷ് ആന്റണി, ശ്രീജൻ ഫ്രാൻസിസ് ,എന്നിവർ സംസാരിച്ചു.