Ikigai, ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ലക്ഷ്യബോധം എന്ന് നമുക്ക് വേണെമെങ്കിൽ ഇതിനെ കാണാം. ഇക്കിഗായ് മൂലം നമ്മൾ പ്രചോദിതർ ആവുകയും ജീവിത സാഫല്യ സംതൃപ്തിയും അർത്ഥബോധവും ലഭിക്കും എന്നാണ് തത്വം. നമ്മൾ ഇഷ്ട്ടപെടുന്നവ, നമ്മൾക്ക് കഴിവുള്ളവ, നാടിന് ആവശ്യമുള്ളവ, നമുക്ക് പ്രതിഫലം ലഭിക്കുന്നവ എന്ന എല്ലാ മൂല്യങ്ങളും ഒരുമിക്കുമ്പോൾ ഇക്കിഗായ് അനുഭവിക്കാം.

ജാപ്പനീസ് സൈക്കോളജിസ്റ് മിച്ചിക്കോ കുമാനോ നടത്തിയ ഒരു പഠനമനുസരിച്ച്, സാധാരണയായി ഇക്കിഗായി ആളുകൾ അവരുടെ അഭിനിവേശം പിന്തുടരുമ്പോൾ ഉണ്ടാകുന്ന നേട്ടത്തിൻ്റെയും സംതൃപ്തിയുടെയും വികാരത്തെ അർത്ഥമാക്കുന്നു. ഇക്കിഗായി ഉളവാക്കുന്ന പ്രവർത്തികൾ നമ്മൾ സ്വമനസ്സാലെ ചെയ്യുന്നവയാണ്, ആരും നിര്ബന്ധിച്ച് ചെയ്യിപ്പിക്കുന്നവയല്ല.

മറ്റൊരു ജാപ്പനീസ് സൈക്കോളജിസ്റ് കത്സുയ ഇനോയുടെ അഭിപ്രായത്തിൽ, ഇക്കിഗായ് എന്നത് രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആശയമാണ്: “ജീവിതത്തിന് മൂല്യമോ അർത്ഥമോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഉറവിടങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ”, അതല്ലാതെ “ഉറവിടങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ ഉള്ളതുകൊണ്ട് ജീവിതത്തിന് മൂല്യമോ അർത്ഥമോ ഉണ്ടെന്ന തോന്നൽ”.

കത്സുയ ഇനോ ഇക്കിഗായിയെ സാമൂഹിക വീക്ഷണകോണിൽ നിന്ന് സോഷ്യൽ, നോൺ-സോഷ്യൽ, ആന്റി-സോഷ്യൽ എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു. സന്നദ്ധ പ്രവർത്തനങ്ങളിലൂടെ, സമൂഹം അംഗീകരിക്കുന്ന പ്രവർത്തികൾ ഉൾകൊള്ളുന്ന ഇക്കിഗായിയെ സോഷ്യൽ ഇകിഗൈ സൂചിപ്പിക്കുന്നു. വിശ്വാസമോ സ്വയം അച്ചടക്കമോ പോലുള്ള സമൂഹവുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവർത്തികൾ നോൺ-സോഷ്യൽ ഇക്കിഗായ്. ആരെയെങ്കിലും, മറ്റെന്തെങ്കിലും വെറുക്കാനുള്ള ആഗ്രഹം, തുടർച്ചയായ പ്രതികാരത്തിനുള്ള ആഗ്രഹം, തുടങ്ങിയ ഇരുണ്ട വികാരങ്ങളെ ആന്റി-സോഷ്യൽ

ഇക്കിഗായ്.

ഒക്കിനാവയിലെ ജനങ്ങളുടെ ദീർഘായുസ്സിനുള്ള ഒരു കാരണം ഇക്കിഗായ് ആയിരിക്കാം എന്നാണ് നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ടർ ഡാൻ ബ്യൂട്ടർ അഭിപ്രായപ്പെട്ടത്. കൂടാതെ പൊതുതാത്പര്യ വിഷയങ്ങൾ പങ്കുവയ്ക്കുന്ന മോയി കൂട്ടായ്മയും അവരുടെ ദീഘായുസ്സിനെ സഹായിക്കുന്നുണ്ട്. ഇക്കിഗായ് മൂലം ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എന്റെ അഭിപ്രായത്തിൽ കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ നമ്മൾ ഇക്കിഗായ് പോലെയുള്ള ആശയങ്ങൾ പ്രവർത്തികമാക്കേണ്ടിയിരിക്കുന്നു. മാനസിക ആരോഗ്യത്തിനും, ആത്മഹത്യകൾ കുറയ്ക്കാനും ഇവ സഹായകരമാവാം. ഹാപ്പിനെസ്സ് ഇൻഡക്സ് മികച്ചതാക്കാനും ഇത് സഹായിക്കും.

നിങ്ങൾ വിട്ടുപോയത്