എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!
തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ.
2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….
വൈറ്റില ടോക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡൻ്റായും, കൊച്ചിയിലെ സാഹിത്യ സാംസ്കാരിക ,പുസ്തക പ്രസാധക മേഖലകളിലെ നിറസാന്നിധ്യമായും പ്രൊഫ: പി.ജെ.ജോസഫ് സാർ നിറഞ്ഞുനിന്നു……
ചാവറയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകിച്ചും സാഹിത്യ – സാംസ്കാരിക-മത സൗഹാർദ്ദ മേഖലകളിൽ സജീവമായി പങ്കുചേരുകയും പിന്നീട് ലോക മതാന്തര വേദിയായ WFI RC യുടെ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളാവുകയും ചെയ്തു.
ഈ മേഖലകളിലുള്ള ഒട്ടനവധി സംഘടനകളിൽ പ്രധാന ഭാരവാഹികളിൽ ഒരാൾ പി.ജെ.ജെ. എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പി.ജെ ജോസഫ് സാർ തന്നെ ആയിരുന്നു… …!
വേദികളിൽ ഇരിപ്പിടം ഒരിക്കലുംനിർബന്ധമായിരുന്നില്ല….
സദസ്സുകളുടെ അലങ്കാരമായിരുന്നു ആ സൗമ്യ സാന്നിധ്യം….
ഒട്ടനവധി വിദേശ രാജ്യങ്ങളിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട് അദ്ദേഹം…..
………………………………………
എനിക്ക് നഷ്ടപ്പെടുന്നത് , ഒരു മകനേപ്പോലെ എന്നെ ഏറെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്ക് ശാസിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു പിതാവിനെക്കൂടിയാണ് ….
കൊച്ചി ,ചാവറ യിൽ നിന്നും ഡൽഹിയിലേക്ക് പുതിയ ദൗത്യവുമായി ഞാൻ പോകുന്നു എന്ന് അറിയിച്ചപ്പോൾ ഒരിക്കൽക്കൂടി കാണണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു…
കോവിഡ് വിലക്കിയ ആ സന്ദർശനം ഈ ഭൂമിയിൽ വച്ച് ഇനിയൊരിക്കലും ഉണ്ടാവില്ലല്ലോ എന്ന നൊമ്പരം മാത്രം ബാക്കിയാവുന്നു.. ……
മരണ ശേഷമുള്ള നിത്യജീവിതത്തിൽ പ്രത്യാശ വച്ച് ജീവിച്ച നല്ല ക്രിസ്തുമത വിശ്വാസിയായ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും…..
ധന്യമായ ഈ ജീവിതം ദൈവസന്നിധിയിൽ സംപ്രീതി കണ്ടെത്തട്ടെ……
അങ്ങയുടെ ആത്മാവിന് കാരുണ്യവാനായ ദൈവം നിത്യശാന്തി നൽകട്ടെ…
മരണമില്ലാത്ത അങ്ങേ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം………🙏🙏🙏
സ്നേഹാദരവുകളോടെ,
പ്രീയ ശിഷ്യൻ,
ഫാ: റോബി കണ്ണൻചിറ സി.എം.ഐ.
ഡൽഹി.