നിധീരി മാണി കത്തനാരുടെ ഓർമ്മ (20/06/1904).
നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ അറിവിന്‍റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു അദ്ദേഹം.
പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു
“നസ്രാണി ദീപിക’ എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ. കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം.വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍.
അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയുടെ ളോഹകളില്‍ ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.ഭാഷാ പണ്ഡിതനായിരുന്ന മാണിക്കത്തനാര്‍ മലയാളവും ഇംഗ്ളീഷും കൂടാതെ സുറിയാനി, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇറ്റാലിയന്‍ തുടങ്ങി പതിനഞ്ചിലേറെ ഭാഷകള്‍ അറിയാമായിരുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം
ജനനം: 1842ജനനസ്ഥലം: കോട്ടയത്തെ കുറവിലങ്ങാട്പിതാവ്: ഇട്ടിയവിരി മാപ്പിള (കുറവിലങ്ങാട് പള്ളിവികാരി നിധീരിക്കല്‍ വര്‍ക്കി കത്തനാരുടെ സഹോദരന്‍)വിദ്യാഭ്യാസം: വൈദിക പഠനം, വൈദ്യം, ജോതിഷം, ഗുസ്തി, കളരിപ്പയറ്റ്, കുതിരസവാരിവൈദിക പഠനം: മാന്നാനം, മംഗലപ്പുഴ സെമിനാരികളില്‍വൈദികപട്ടം: 1875 ല്‍വികാരി ജനറല്‍: 1888 (സഹായമെത്രാന്‍റെ അധികാര സഹിതം)മരണം: 1904 ജൂണ്‍ 20അടക്കം: കുറവിലങ്ങാട് ദേവാലയത്തിലെ മദ്ബഹായ്ക്കടുത്ത്