5 ഫെബ്രുവരി 2022ദനഹാക്കാലം അഞ്ചാം ശനി 🌼എങ്കർത്ത/ലേഖനം🌼🏮 എഫേ 4 : 25-32

വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ്സുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌. കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.

സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌. മോഷ്‌ടാവ്‌ ഇനിമേല്‍ മോഷ്‌ടിക്കരുത്‌. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്‌ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട്‌ മാന്യമായ ജോലി ചെയ്യട്ടെ.നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍. രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌. സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍. ദൈവം മിശിഹാവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണ കാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.🙏🏮

സുവിശേഷം🏮🙏 മത്താ 6 : 5-15

വിശുദ്ധ മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്‌. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ്‌ ഇഷ്‌ടപ്പെടുന്നത്‌. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌. നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.

നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ. മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളോടും ക്‌ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല.

♦️English♦️ 5 February 2022Fifth Saturday of the Season of Denaha🌸Epistle🏮🌸 Eph 4 : 25-32

A Reading from the Letter of St. Paul to the Ephesians

Therefore, putting away falsehood, speak the truth, each one to his neighbor, for we are members one of another. Be angry but do not sin; do not let the sun set on your anger, and do not leave room for the devil. The thief must no longer steal, but rather labor, doing honest work with his [own] hands, so that he may have something to share with one in need. No foul language should come out of your mouths, but only such as is good for needed edification, that it may impart grace to those who hear. And do not grieve the holy Spirit of God, with which you were sealed for the day of redemption. All bitterness, fury, anger, shouting, and reviling must be removed from you, along with all malice. [And] be kind to one another, compassionate, forgiving one another as God has forgiven you in Christ.🙏

🏮Gospel of the Day🏮🙏 Mt 6 : 5-15

The Holy Gospel of our Lord Jesus Christ, proclaimed by St.Matthew

“When you pray, do not be like the hypocrites, who love to stand and pray in the synagogues and on street corners so that others may see them. Amen, I say to you, they have received their reward. But when you pray, go to your inner room, close the door, and pray to your Father in secret. And your Father who sees in secret will repay you. In praying, do not babble like the pagans, who think that they will be heard because of their many words. Do not be like them. Your Father knows what you need before you ask him. “This is how you are to pray: Our Father in heaven, hallowed be your name, your kingdom come, you will be done, on earth as in heaven. Give us today our daily bread; and forgive us our debts, as we forgive our debtors; and do not subject us to the final test, but deliver us from the evil one. If you forgive others their transgressions, your heavenly Father will forgive you. But if you do not forgive others, neither will your Father forgive your transgressions.

നിങ്ങൾ വിട്ടുപോയത്