🍃 അന്യരുടെ അവഹേളനങ്ങൾക്ക് മുമ്പിലോ, അപരന്റെ പ്രതികാരങ്ങൾക്ക് മുൻപിലോ അല്ല പലരും തകർന്നു വീണിട്ടുണ്ടാവുക, ചേർത്തു നിർത്തിയവരുടെ ചതിപ്രയോഗങ്ങളിലാവും...🍂 അന്യരെ കുറിച്ചുള്ള ആരോപണങ്ങളിൽ മതിമറന്ന് ഇരിക്കുമ്പോൾ അവരുടെ അടുത്ത ഇര ഇപ്പോഴത്തെ കേൾവിക്കാരനും കൂട്ടു നിൽക്കുന്നവനും ആവുമെന്ന് മറക്കരുത്.. .
🍃 പല അപവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നിൽ അവ ഉന്നയിക്കുന്നവരുടെ ബലഹീനതകൾ മറയ്ക്കുകയെന്ന ദൗത്യം കൂടിയുണ്ടാകും. നേരിട്ടുള്ള വിമർശനങ്ങൾ വളർച്ചയ്ക്ക് വേണ്ടിയും മറഞ്ഞിരുന്നുള്ള ആരോപണങ്ങൾ തകർക്കാൻ വേണ്ടിയുമാണ്.. .🍂 വിമർശനങ്ങളെ തിരിച്ചറിയണം. അടുത്ത് ഉണ്ടാകുമ്പോൾ സുഖിപ്പിക്കുകയും അകന്നു നിൽക്കുമ്പോൾ അപവാദങ്ങൾ പറയുകയും ചെയ്യുന്നവർ അപകടകാരികളാണ് അത്തരം ആളുകളെ സൂക്ഷിക്കുക, അകറ്റി നിർത്തുക. ..