ഫോൾ ബ്രെഷ്റ്റ് നാഗൽ
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ മരണപ്പാട്ട്
‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര
ചെയ്യുന്നു ‘ .എഴുതിയത് ആര്?
Hebrews 11: 10 (KJV) For he(Abraham) looked for a city which hath foundations, whose builder and maker is God. This beautiful and evergreen Malayalam Christian song was written by a German Missionary Volbrecht Nagel, around 1900.
This song is about the life and journey of a Christian believer on the ‘Chariot of Time’. It remains very popular in Kerala and is often interpreted as a funeral song. The full English translation is given below.
The song is played here on a diatonic harmonica in scale E with a keyboard accompaniment.
Samayamaam Radhattil (On the Chariot of Time) ( Volbrecht Nagel) I am on my homeward journey In the chariot of Time, Running, striving all my way To see the land of my own place Running, striving all my way To see the land of my own place Just a short while, then my voyage Will be reaching to its end Thank you, Jesus, Thank you, my Lord, I’ll be with You, very soon! Thank you, Jesus, Thank you my Lord I’ll be with You, very soon! When I wake up at the daybreak I am blessed and fresh new day, For the end of all my voyage Is closer than yesterday! For the end of all my voyage Is closer than yesterday! While in the peaceful night of sleep I rest upon the arms of God Still my chariot wheels keep rolling Straight towards my sweet Homeland! Still, my chariot wheels keep rolling Straight towards my sweet Homeland! It’s no time to seek the pleasures of this world and for the flesh Look upon the face of God there At my Home, that’s all I want! Look upon the face of God there At my Home, that’s all I want! Nothing needed on my journey That makes it so cumbersome Just some water, just a li’l bread For the thirst and hunger sake. Just some water, just a li’l bread For the thirst and hunger sake. What a beauty is my Homeland How sweet is my Lord’s reward No, I don’t want this world’s glory This is not my real home! No, I don’t want this world’s glory This is not my real home! I do have my Home eternal By the shore of Paradise Tree of life with fruits the sweetest Standing by my window side! Tree of life with fruits the sweetest Standing by my window side! Angels waiting for all my way long Welcome me to my own Home Refresh my strength, restore my soul Meet my needs ’till I’m Home there Refresh my strength, restore my soul Meet my needs ’till I’m Home there I will praise God forevermore For He made me heir of this Glorious portion, Life eternal With His Saints though I was dead! Glorious portion, Life eternal With His Saints though I was dead! Malayalam Christian songs, Malayalam all-time great song, evergreen Malayalam Christian songs, traditional Malayalam devotional song, funeral song, old Malayalam song, Malayalam movie, ara nazhika neram song, German missionary Nagel, on the chariot of time, Christian journey song, Christian pilgrim song, markose, harmonica music, malayalam super hit Christian song, all-time favourite Christian Malayalam song, oldest Malayalam Christian song, Malayalam funeral song for all Keralites, believers song of pilgrimage,
മലയാളിക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനമേതെന്നു ചോദിച്ചാൽ ഭൂരിപക്ഷവും പറയുക ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നതാകും. ശവസംസ്‌കാര
വേളയിൽ മുഴങ്ങിക്കേൾക്കുന്ന ഈ ഗാനം യഥാർഥത്തിൽ വിലാപഗാനമല്ല. എഴുതിയത് ഒരു മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ
എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്. ഒരിക്കലും ഇതൊരു സെമിത്തേരി ഗാനമാകുമെന്നു നാഗൽ സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ മരണപ്പാട്ട് എഴുതിയ ഫോൾ ബ്രെഷ്റ്റ് നാഗൽ (Volbrecht Nagel) ‘നാഗൽ സായിപ്പ് ‘ എന്ന പേരിൽ ആണ് കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി.നാഗൽ എന്നും അറിയപ്പെടുന്നു. ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു’ എന്ന അനശ്വര കീർത്തനത്തിലൂടെയാണ് അദ്ദേഹം മലയാളി മനസ്സുകളിൽ അനശ്വരനായത്. ഈ സാന്ത്വന ഗാനം, ക്രിസ്തീയ ശവസംസ്കാര ചടങ്ങുകളിൽ അഭിവാജ്യ ഘടകമാണ്.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത മഞ്ഞിലാസിന്റെ ‘അരനാഴികനേരം ‘ എന്ന ചലച്ചിത്രമാണ് ഈ ഗാനത്തെ ഏറെ പ്രസിദ്ധമാക്കിയത്. കുഞ്ഞേനാച്ചൻ എന്ന് കഥാപാത്രത്തിന്റെ അന്ത്യ നിമിഷങ്ങൾക്ക് ഈ ഗാനം പശ്ചാത്തലമായി. ക്രൂശിത രൂപത്തിന് മുൻപിൽ മുട്ടുകുത്തി പ്രാർഥിക്കുന്ന ദീനാമ്മയും , കുട്ടിയമ്മയും ആണ് (രാഗിണി, അംബിക) സ്ക്രീനിൽ. പശ്ചാത്തലത്തിൽ മുഴങ്ങുന്നത് പി. ലീലയുടെയും , മാധുരിയുടെയും ഭക്തിനിർഭരമായ നാദം.
മലയാള മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയ ഈ ഗാനം, വയലാർ രചിച്ച് ദേവരാജൻ ഈണം നൽകിയത് എന്നായിരുന്നു പലരുടെയും ധാരണ.
എന്നാൽ 1867ൽ ജർമ്മനിയിലെ ഹസ്സൻ നഗരത്തിൽ ജനിച്ച് പ്രേഷിത
ദൗത്യവുമായി ഇരുപത്തിരണ്ടാം വയസ്സിൽ കേരളത്തിലെത്തിയ നാഗൽ എന്ന ധ്വരയുടെ സർഗരചനയാണിത്.
സിനിമയ്ക്കു വേണ്ടി നാഗൽ അല്പം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. നാഗലിന്റെ ഗാനത്തിലെ രണ്ടാം വരി – ‘എൻ സ്വദേശം കാൺമതിനു ബദ്ധപ്പെട്ടോടിന്നു ‘ എന്നാണ്. വയലാർ സിനിമയ്ക്കു വേണ്ടി ‘ബദ്ധപ്പെട്ടോടീടുന്നു’ എന്നത് മാറ്റി ‘ഞാൻ തനിയെ പോകുന്നു’ എന്ന് മാറ്റിയെഴുതി. കൂടാതെ, അടുത്ത ചരണത്തിലെ ‘യേശുവേ നിനക്ക് സ്തോത്രം വേഗം നിന്നെ കാണും ഞാൻ ‘ എന്ന രണ്ടു വരികൾ പാടെ മാറ്റി, പകരം, ‘ ആകെയര നാഴിക മാത്രം ഈയുടുപ്പ് മാറ്റുവാൻ’ എന്ന് എഴുതിച്ചേർത്തു. ഒപ്പം സ്വന്തമായി 4 വരികൾ വയലാർ സംഭാവന ചെയ്യുകയും ചെയ്തു.
“ഈ പ്രപഞ്ചസുഖം നേടാൻ
ഇപ്പോഴല്ല സമയം
എൻ സ്വദേശത്ത് ചെല്ലേണം
യേശുവിനെ കാണണം” .
ഇത്രയുമാണ് നാഗൽ ഗാനത്തിൽ വയലാർ വരുത്തിയ പരിഷ്കാരങ്ങൾ.പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു.
വാണിയംകുളത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രാ മധ്യേയാണ് അദ്ദേഹം ആ പാട്ട് എഴുതിയത്. പിന്നീട് ആ ഗാനം കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗം മാത്രമല്ല, ജനങ്ങള്‍ മുഴുവന്‍ ഹൃദയത്തിലേറ്റു വാങ്ങാന്‍ വലിയ കാലതാമസമുണ്ടായില്ല.
കാളവണ്ടിയിലിരുന്നാണ് നാഗേല്‍ ഇത് എഴുതിയത്. കാളവണ്ടിയില്‍ സഞ്ചരിച്ചവര്‍ക്കറിയാം, അതിന്റെ വലിയ ചക്രങ്ങളുടെ നടുക്ക് ഒരു ആരകുറ്റിയുണ്ട്. ചക്രം ഉരുളുമ്പോള്‍ ഒരു ഘട്ടത്തില്‍ വച്ച് ആരകുറ്റിയുടെ ചുറ്റിലുള്ള ഒരു ചെറുവിടവില്‍ ഇതു തട്ടും. അങ്ങനെ തട്ടുമ്പോള്‍ ‘ടക്’ എന്നൊരു ശബ്ദം ഉണ്ടാകും. ചക്രമുരുളുമ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിക്കും. ഒരു നിശ്ചിത
സമയങ്ങള്‍ക്കുള്ളിലാണ് ഈ ആവര്‍ത്തനം സംഭവിക്കുന്നത്. ഈ ചക്രപരിക്രമണത്തിന്റെ താളത്തിലാണ് നാഗേല്‍ ഈ പാട്ടിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അർധമലയാളിയായ ഭാര്യ ഹാരിയറ്റ് മിച്ചൽ ആയിരുന്നു ഭാഷാപഠനത്തിൽ നാഗലിന്റെ മുഖ്യ സഹായി. കേരളത്തെ സ്വന്തം വീടായും , കേരളീയരെ സഹോദരങ്ങളായും , മലയാളത്തെ മാതൃഭാഷയായും പരിഗണിച്ച നാഗൽ, എഴുപതിലധികം ഗാനങ്ങളാണ് കൈരളിക്ക് സമ്മാനിച്ചത്.ഗാനത്തെ ഹൃദയ
സ്പർശിയാക്കി മാറ്റിയതിൽ ഈണത്തിനും ഉണ്ട് വലിയൊരു പങ്ക്. പക്ഷേ അത് മൗലികമായിരുന്നില്ല.
‘ ഓ! മൈ ഡാർലിംഗ് ക്ളമന്റൈൻ’ എന്ന അമേരിക്കൻ നാടോടി ഗാനത്തിന്റെ ഈണമാണ് സമയമാം രഥത്തിലിന് വേണ്ടി നാഗൽ സ്വീകരിച്ചത്. പെർസി മൻട്രോസ് എന്ന വിശ്രുത കവിയുടെ രചനയാണിത്. താറാവിനെ തീറ്റി നടക്കുന്നതിനിടയിൽ കാലിടറി വെള്ളത്തിൽ വീണ് മരിച്ചുപോയ പ്രിയ മകളുടെ വിയോഗത്തിൽ വൃണിത
ഹൃദയനായ പിതാവ് പാടുന്ന ഗാനമായാണ് ‘ഓ മൈ ഡാർലിംഗ് ‘ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എക്കാലത്തെയും ഏറ്റവും മികച്ച 100 പാശ്ചാത്യ ഗാനങ്ങളിലൊന്നാണിത്.
വിരഹ വേദനയുടെ ഈണത്തിന് നാഗൽ ആധ്യാത്മികതയുടെയും , തത്വചിന്ത
യുടെയും നിറം കൊടുക്കുകയായിരുന്നു ചെയ്തത്.ഇതേ പശ്ചാത്യ ഈണത്തിൽ നിന്നുതന്നെയാണ്, ഓ. പി നയ്യാർ ‘യേ ബംബേ മേരി ‘ ( മുഹമ്മദ് റാഫി – ചിത്രം സിഐഡി ) എന്ന സൂപ്പർഹിറ്റ് ഗാനം സൃഷ്ടിച്ചതും.
നാഗൽ പിന്നീട് ബ്രദറൺ സഭാ ശുശ്രൂഷകനായി. അനാഥശാലകൾ ഉൾപ്പെടെ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തി. 1914 ൽ അദ്ദേഹം ജർമനിയിലേക്ക് പോയി. ഉടനെ തിരിച്ചു വരാൻ ആയിരുന്നു പദ്ധതിയെങ്കിലും ഒന്നാം ലോകയുദ്ധം നാഗലിന്റെ പദ്ധതികളെ തകിടം മറിച്ചു. വൈകാതെ രോഗബാധിതനായി ലോകത്തോട് വിടപറഞ്ഞു. 1921 മെയ് 12നായിരുന്നു മരണം. 1898 ല്‍ ‘ ക്രിസ്തീയ സ്‌നാനം ‘ എന്ന പേരില്‍ സ്‌നാനത്തെ സംബന്ധിച്ച് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ‘ എന്ന ഗാനത്തിലൂടെ യശസ്സ് പകുത്തുകിട്ടിയ കുന്നംകുളത്തുകാർ പ്രിയ നാഗൽ സായിപ്പിന്റെ സ്മരണ നിലനിർത്താൻ സ്വന്തം നഗരത്തിലെ റോഡിന് അദ്ദേഹത്തിന്റെ നാമകരണം നൽകി. കുന്നംകുളം പട്ടാമ്പി റോഡിനെയും , യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിനാണ് മിഷനറി വി നാഗൽ റോഡ് എന്ന് കുന്നംകുളം നഗരസഭ അധികൃതർ പേരിട്ടത്….
(കടപ്പാട് )