ഇന്ത്യൻ സമൂഹത്തിൽ ജാതിയും, മതവും നോക്കാതെ, അതുര ശുശ്രൂഷയിലുംരോഗി പരിചരണത്തിൽ, ഉപേക്ഷിക്കപ്പെട്ട നിത്യരോഗികൾ, മനോ ദൗർബല്യമുള്ളവർ,ബുദ്ധിവികാസമില്ലാത്തവർ എന്നിവരെ ഒക്കെ ശുശ്രൂഷിച്ച് സമൂഹത്തിൻ്റെ മനസാക്ഷിയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്കത്തോലിക്കാ സന്യാസിനി സഭകളിലെ സമർപ്പിതരായ കന്യാസ്ത്രീകൾ.
വിദ്യാഭ്യാസ മേഖലയിൽ എത്രയോ കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും അറിവിൻ്റെയും ബീജാഭാവം പകർന്ന എത്രയോ കന്യാസ്ത്രികൾ ഉണ്ട്.ഇവ എല്ലാം തമസ്കരിച്ച് അവരെ മൊത്തം വേശ്യമാരായി ചിത്രീകരിക്കാൻബോധപൂർവ്വമായ സംഘടിത ശ്രമം നടക്കുന്നുണ്ട്.
അവരുടെ ഇടയിലെ ആഭ്യന്തര പ്രശ്നങ്ങൾ അനുഭാവപൂർവ്വം. പരിഹരിക്കാത്തതിനാൽ അവരിൽ ചിലർ പുറത്തിറങ്ങി കുറെ കാര്യങ്ങൾ പറയുന്നുമുണ്ട്. ചിലതിലൊക്കെ അല്പം കഴമ്പുണ്ടാകാം..പക്ഷേ ആ നന്മയുള്ള സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്നത് ശരിയോ?
നിങ്ങൾ ആശുപത്രിയിൽ കിടന്നപ്പോൾ സാന്ത്വനം തന്ന സിസ്റ്റർ.നിങ്ങളിൽ അനാഥരെ കരുതിയ സിസ്റ്റർ.നിങ്ങളുടെ കുഞ്ഞുങ്ങളെ നല്ല വഴി നടത്തിയർ സിസ്റ്റർ ഇവരെ അത്ര എളുപ്പം തള്ളിപ്പറയാൻ പറ്റുമോ?
ഇന്ന് പുറത്തിറങ്ങാൻ വയ്യാത്ത വിധം , മലയാളി സമൂഹത്തിൽ ഒരു വിഭാഗവുംമാധ്യമങ്ങളും ചേർന്ന് ആ മിണ്ടാപ്രാണികളെ നാറ്റിച്ചു കളഞ്ഞു.അവരിൽ ചില വെടക്കുകൾ ഉണ്ടാകാം.എൻ്റെ നാട്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ ഒരു സ്കൂളും കോൺവെൻ്റ് ഉംഉണ്ട്. നല്ല നിലയിൽ നടക്കുന്ന സ്കൂളും, പൊതുവെ നല്ല സമർപ്പിതകന്യാസ്ത്രികളും ആണ് അവർ.
ഇന്ന് അവരും മൗനികളാണ്. പുറത്തേക്ക് സൂക്ഷിച്ചു മാത്രം ഇടപെടുന്നഉൾവലിഞ്ഞ രീതി.
എൻ്റെ പുത്രി ചങ്ങനാശ്ശേരി സെൻ്റ് തേരസാസ് സ്കൂളിലും ,അവരുടെ കോൺവെൻറിനോട് ചേർന്ന ഹോസ്റ്റലിലും പ്ലസ് റ്റു പഠിച്ചിരുന്നു.എൻ്റെ മകളെ രൂപപ്പെടുത്തിയതിൽ നല്ല ഒരു പങ്ക് അവിടുത്തെ സിസ് റ്റേഴ്സിന്ഉണ്ട്. അവൾക്ക് ജോലി കിട്ടിക്കഴിഞ്ഞും ,വിവാഹശേഷവും അവിടെ പോയിനന്ദി അറിയിക്കുമായിരുന്നു.
പിന്നിട് പലരും സ്ഥലം മാറിപ്പോയി. ചിലർ ഈ ലോകത്തു നിന്നു തന്നെ മാറ്റപ്പെട്ടു. ഒരു ഹോസ്പിറ്റലിൽ, ചികിത്സാ താമസവും, ധാർഷ്ടവും കൊണ്ട് എൻ്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ “കുഞ്ഞാണ്ടി “എന്നു വിളിക്കപ്പെടുന്ന ഒരു പരുഷ ഭാവമുള്ള സിസ്റ്ററും എൻ്റെ സ്മരണയിൽ ഉണ്ട്.പക്ഷേ അവരുടെ വിവരക്കേട് ,എനിക്കു് വലിയ ദോഷം ആ ജീവനാന്ത്യം വരുത്തി എങ്കിലും ഞാൻ അത് ക്ഷമിച്ചു മറന്നുകളഞ്ഞു.
തിന്മ ചെയ്തവരെ ഓർത്ത് പ്രതികാരം ചെയ്യാനല്ലനന്മ ഉള്ളവരെ കണ്ടെത്തി സന്തോഷിക്കുവാനാണ് ക്രിസ്തു പഠിപ്പിച്ചത്.എൻ്റെ സ്മരണയിൽ പുണ്യങ്ങൾ നിറഞ്ഞ മാലാഖമാർ മാത്രം.
2020 വിട പറയുമ്പോൾ അപമാനത്താൽ ദു:ഖിക്കുന്ന നല്ലവരായസിസ് സ്റ്റേഴ്സിൻ്റെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.പ്രാർത്ഥിക്കുന്നു.ഒരു പക്ഷേ ഈ എഴുത്ത് നിമിത്തം, ഇത് FB യിലൂടെ പൊതു സമൂഹത്തിലേക്ക്വിടുമ്പോൾ എന്നെയും മോശമായി ചിത്രീകരിക്കാം.
സാരമില്ല.നിത്യനായ ദൈവത്തെ ഒഴികെ ആരെയും ഭയപ്പെടുന്നില്ല.