ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം.
ഈശോ.
നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ തനിക്ക് ആരാണെന്ന് ഗാനരചയിതാവ് വ്യക്തമായി ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഈതിരിച്ചറിവ് ഓരോ ക്രൈസ്തവനും കൂടി അവകാശപ്പെട്ടതാണ്.
നാല്പതുവരികളാണ് ഈ ഗാനത്തിലുള്ളത്. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍നമുക്ക്ു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്നും അത് ഈശോ മാത്രമാണ് എന്നും ഈ ഗാനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം വീണ്ടുമോര്‍ക്കും.
ഈശോയിലേക്ക് എല്ലാവരെയും അടുപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇതിലൂടെ ഈശോയെ സംബന്ധിച്ച് എല്ലാ വിവാദങ്ങളും അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ലിസി സന്തോഷ് പറയുന്നു.
ഗോഡ്‌സ് മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ശ്രോതാക്കളിലെത്തിയിരിക്കുന്നത്. വിത്സണ്‍ പിറവവും ശ്രുതി ബെന്നിയുമാണ് ഗായകര്‍.
ഈശോ എന്ന നാമം എല്ലാറ്റിനെയുംക്കാള്‍ മീതെ ഉയര്‍ന്നു നില്ക്കട്ടെയെന്ന് ഈ ഗാനം പാടുമ്പോള്‍ നാം ആഗ്രഹിച്ചുപോകും.
ഈശോയെ കൂടുതൽ സ്നേഹിക്കാനും ജീവിതത്തിൻറെ ഏതൊരവസ്ഥയിലും ഈശോയിൽ ആശ്രയിക്കാനും ഈ ഗാനം നമ്മളെ സഹായിക്കും.
“അവനിലാണല്ലോ നമുക്കു രക്‌ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.
അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്.”
Colossians 1: 14-16.
LYRICS & MUSIC: LISY SANTHOSH SINGER: SRUTHI BENNY BGM: Prince Joseph Recorded & Mixed: Shiyas, Maks Media Produced by: Gods Music