ക്രൈസ്തവവിശ്വാസികളുടെ അടിസ്ഥാനപ്രാര്ത്ഥനയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ. കാരണം ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് അത്.
അതുപോലെ മരിയഭക്തരായവര് ദിവസത്തില്‍ ഒരു തവണയെങ്കിലും നന്മ നിറഞ്ഞ മറിയമേ ചൊല്ലാത്തതായിട്ടുമില്ല. മറിയത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള പ്രാര്‍ത്ഥനയാണ് ഇത്.
ഈ രണ്ടു പ്രാര്‍ത്ഥനകള്‍ക്കും വ്യത്യസ്തമായ ഗാനരൂപങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടു പ്രാര്‍ത്ഥനകളും ഒരേ ഈണത്തില്‍ പ്രാര്‍ത്ഥിക്കുക എന്നത് ഇതുവരെ സംഭവിക്കാത്ത കാര്യമാണ്. എന്നാല്‍ ഇപ്പോഴിതാ മലയാളത്തില്‍ ആദ്യമായി രണ്ടുപ്രാര്‍ത്ഥനകളും ഒരേ ഈണത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ക്രൈസ്തവഭക്തിഗാനരംഗത്ത് ശ്രദ്ധേയരായ ദമ്പതികളായി ഇതിനകം മാറിയിരിക്കുന്ന എസ് തോമസും ലിസി സന്തോഷും ചേര്‍ന്നാണ് ഈ പ്രാര്‍ത്ഥനകള്‍ക്ക് ഗാനരൂപവും ഈണവും നല്കി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ത്രീത്വസ്തുതിക്കും ഇതേ ഈണമാണ് ഉള്ളത്. ഗോഡ്സ്മ്യൂസിക് അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനം മനോരമ മ്യൂസിക്കിലൂടെയാണ് ശ്രോതാക്കളിലെത്തിയിരിക്കുന്നത്.
ബിജോയി പി ജേക്കബും ശ്രുതി ബെന്നിയുമാണ് ഗായകര്‍. ഓര്ക്കസ്ട്രേഷന് പ്രിന്‍സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്നു. റിക്കോര്ഡിംങും മിക്സിങും നടന്നിരിക്കുന്നത് എറണാകുളം ഷിയാസ് മാണോലില് മാക്സ് മീഡിയായിലാണ്.