തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം. ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
102 വയസുള്ള ഗൗരിയമ്മ ഏപ്രില്‍ ആദ്യം ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.