ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് . ബിഗ് ബാനറുകളിൽ പ്രശസ്ത സംവിധായകരും അഭിനേതാക്കളും ഒന്നുചേരുന്ന സിനിമകളാണ് എല്ലാം തന്നെ . വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റ കഥ പറയുന്ന THE POPE’S EXORCIST വെള്ളിത്തിരയിലേക്ക് . സാത്താനോടും ദുരാത്മാക്കളോടും ആത്മീയ യുദ്ധം നടത്തി, തന്റെ ജീവിതകാലത്ത് ഒരു ലക്ഷത്തിലധികം ഭൂതോച്ചാടനം നടത്തിയ ഒരു പുരോഹിതന്റെ ജീവിത കഥയാണ് ചലച്ചിത്രത്തിന്റ ഉള്ളടക്കം
ജൂലിയസ് ആവെറി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡിലെ പ്രശസ്ത നടൻ റസ്സൽ ക്രോവ് ( GLADIATOR Movie) ആണ് അമോർത്തിന്റ വേഷം അഭിനയിക്കുന്നത് . ഏപ്രിലിൽ സിനിമ പ്രദർശനത്തിനെത്തുന്നു .
അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം ‘ഹിസ് ഒണ്ലി സൺ’ ( HIS ONLY SON) തിയറ്ററുകളിലേക്ക് . ഉല്പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം മുതൽ ഇരുപത്തിരണ്ടാം അധ്യായം വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ഇത് ആദ്യമായിട്ടാണ് പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ഒരു ചിത്രം അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്യുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് മാർച്ച് 31നു തിയേറ്ററുകളിലേക്ക് ചിത്രം എത്തിച്ചേരുമെന്നാണ് ചിത്രത്തിന്റെ സംവിധായകൻ മുൻ യുഎസ് മറൈൻ ആയിരുന്ന ഡേവിഡ് ഹെല്ലിംഗ് പറയുന്നത്
മറ്റൊന്ന് ; വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമായ ‘പുർഗേറ്റോറിയോ’ ( PURGATORIO ) ആണ് . സ്പാനിഷ് പേരിൽ അറിയപ്പെടുന്ന ഡോക്യുമെന്ററി ചിത്രം ലാറ്റിൻ അമേരിക്കയിലും, സ്പെയിനിലുമാണ് പ്രദർശനത്തിന് എത്തുന്നത്.
ഫ്രാൻസിസ്കൻ വൈദികനും പഞ്ചക്ഷതധാരിയുമായിരുന്ന വിശുദ്ധ പാദ്രേ പിയോയുടെ ദർശനങ്ങളും, കരുണയുടെ അപ്പസ്തോലയായി അറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ദർശനങ്ങളും കൂടാതെ പോളിഷ് മിസ്റ്റിക് ആയിരുന്ന ഫുള്ളാ ഹൊറാക്കിന്റെ ദർശനങ്ങളും ‘പുർഗേറ്റോറിയോ’ (PURGATORIO) യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് പത്താം തീയതിയായിരിക്കും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക എന്ന് പോളിഷ് സംവിധായകൻ മൈക്കിൾ കോൺറാട്ട് പറഞ്ഞു.
റോബിൻ സക്കറിയാസ്