വാക്സിൻ സ്വീകരിച്ചതോ, കൊറോണ വൈറസ് വന്നുപോയതോ, കൊറോണടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റോ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതൽ വത്തിക്കാനിലേ സാൻ പിയത്രോ ബസിലിക്കയിൽ സന്ദർശിക്കാൻ നിർബന്ധമാണ്. യൂറോപ്പിൽ പല ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കാൻ ഇപ്പൊൾ ഗ്രീൻ പാസ്സ് നിർബന്ധമാണ്. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനിൽ ജോലി ചെയ്യുന്നവരും, അവിടെ താമസിക്കുന്നവരും, സന്ദർശകരും ഡിജിറ്റൽ രൂപത്തിലോ, പേപ്പർ രൂപത്തിലോ ഗ്രീൻ പാസ്സ് കാണിക്കണം. സെപ്റ്റംബർ ഇരുപതിന് ആണ് വത്തികാൻ സിറ്റി സ്റ്റേറ്റ് പ്രസിഡൻ്റ് കർദിനാൾ ജുസപ്പെ ബർതല്ലോ കൊറോണ പ്രോട്ടോക്കോളിൻ്റെ ഭാഗമായി പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചത്. എന്നാൽ സാൻ പിയത്രോ ബസിലിക്കയിൽ തിരു കർമ്മങ്ങൾക്കായി പോകുന്നവർക്ക് ആ സമയങ്ങളിൽ ഗ്രീൻ പാസ്സ് ഇല്ലാത്തവർക്കും അകത്ത് പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

നമ്മുടെ സമൂഹത്തിലെ ഓരോ അംഗത്തിന്റെയും അന്തസ്സും, അവകാശങ്ങളും, മൗലിക സ്വാതന്ത്ര്യവും കണക്കിലെടുത്ത് സമൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് പാപ്പ കർദിനാൾ ജൂസപ്പെയോട് ഇതേ സംബന്ധിച്ച് പറഞ്ഞത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഇറ്റലി ഇതുവരെ അംഗീകരിച്ചിട്ടില്ല..

. റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം