ആഘോഷങ്ങൾ അന്യമായവരുമായി നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് അവ അർത്ഥപൂർണമാകുന്നതെന്ന് സിറ്റി പോലീസ് അസി.കമ്മീഷണർ കെ.ലാൽജി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തെരുവിലലയുന്നവർക്ക് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം നൽകുന്നതിനായി സംഘടിപ്പിച്ച സ്നേഹ സമ്മാനം പദ്ധതി ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി സിറ്റി പോലീസിന്റെ സഹകരണത്തോടെ അഞ്ഞൂറ് നിരാലംബർക്കാണ് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണവും കേക്കും ഹൈജീൻ കിറ്റുകളും വിതരണം ചെയ്തത്. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെളളിൽ, അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ സഹൃദയ സമരിറ്റൻസ് സന്നദ്ധ സേവകരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഭക്ഷണപ്പൊതികളും ഹൈജീൻ കിററുകളും വിതരണം ചെയ്തു. അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കും സ്നേഹസമ്മാനം പദ്ധതി വഴി ഭക്ഷണം എത്തിച്ചു നൽകി.

നിങ്ങൾ വിട്ടുപോയത്