ഫാ. ജോർജ് നേരേവീട്ടിൽ അന്തരിച്ചു


കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും കുടവെച്ചൂർ പള്ളി വികാരിയുമായ ഫാ. ജോർജ് നേരേവീട്ടിൽ (59) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3ന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ.
1990 ഡിസംബർ 29-ന് കർദിനാൾ മാർ ആന്‍റണി പടിയറയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി പള്ളിയിൽ അസി. വികാരി, പള്ളിമുഗൾ, കരിമുഗൾ, അമ്പലമുഗൾ, അമ്പലമേട്, കാരുകുന്ന് പള്ളികളിൽ പ്രോ-വികാരി, കൊങ്ങോർപ്പിള്ളി, ഉദയനാപുരം, ഓർശ്ലം, മാമ്പ്ര, ആലങ്ങാട് പള്ളികളിൽ വികാരി, കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് (കെസിഎസ്എൽ), കെസിബിസി മദ്യവിരുദ്ധ സമിതി എന്നിവയുടെ അതിരൂപത ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

ഇടപ്പള്ളി നേരേവീട്ടിൽ പരേതരായ തോമസും കത്രീനയുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: ജോയ്, ജോണി, എൽസി, മേരി, റോസിലി, ലിസി, ബീന.
മൃതദേഹം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ കുടവെച്ചൂർ സെന്‍റ് മേരീസ് പള്ളിയിലും വൈകുന്നേരം ഏഴു മുതൽ ഇടപ്പള്ളിയിലെ വസതിയിലും പൊതുദർശനത്തിനു വയ്ക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിലെത്തിക്കും. ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിലിന്‍റെ മുഖ്യകാർമികത്വത്തിൽ മൂന്നിനു ദിവ്യബലിയോടെ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. സമാപനശുശ്രൂഷയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.

Funeral Ceremony of Rev. Fr. George Nereveettil

At: St. George Forane Church- Edappally On: 25 July 2022

ഫാ. ജോർജ് നേരേ വീട്ടിൽ
നിര്യാണത്തിൽ അനുശോചിച്ചു


കൊച്ചി : കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരേ വീട്ടിലിന്റെ നിര്യാണത്തിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയോ ഷ്യസ് , സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അനുശോചനമറിയിച്ചു


കഴിഞ്ഞ 15 വർഷത്തോളമായി എറണാകുളം-അങ്കമാലി അതിരൂപതാ സമിതിയുടെ ഡയക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ഇതര മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെയും മദ്യ വിരുദ്ധ സമര – പോരാട്ടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഫാദർ . നിരവധി സമരങ്ങൾക്കും മദ്യ വിരുദ്ധ പദയാത്രകൾക്കും നേതൃത്വം നല്കി. ഒപ്പമുള്ള പ്രവർത്തകരെ അംഗീകരിച്ചും പരിഗണിച്ചും അവരോട് ഒപ്പം നിലകൊണ്ടും മാതൃകാ പരമായ നേതൃത്വമാണ് നിർവ്വഹിച്ചിട്ടുള്ളത്. ലഹരിക്കെതിരായ പോരാട്ടത്തെ ഏറ്റവും വലിയ സാമൂഹിക സേവനമായി അച്ചൻ കണ്ടു. ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെന്നവണ്ണം മദ്യ വിരുദ്ധ പോരാട്ട രംഗത്ത് നിലകൊണ്ടു. കെ സി എസ് എൽ സംഘടയുടെ അതിരൂപതാ ഡയക്ടറായും അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. മദ്യ വിരുദ്ധ സംഘടനകൾക്ക് ഒരു തീരാ നഷ്ടമാണ് അച്ചന്റെ വേർപാട്.
കേരള മദ്യ വിരുദ്ധ ഏകോപന സമിതിക്ക് വേണ്ടി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ അനുശോചനം അറിയിച്ചു.

അനുശോചിച്ചു |മനുഷ്യജീവനെ ആദരിക്കാനും സംരക്ഷിക്കാനും ആത്മാർത്ഥമായി ശ്രമിച്ച ഫാ. ജോർജ് നേരേവീട്ടിലിലെ പ്രൊ ലൈഫ് ശുശ്രുഷകർ സ്നേഹാദരങ്ങളോടെ അനുസ്മരിച്ചു.


കൊച്ചി:എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈക്കം ഫൊറോനായിൽപ്പെട്ട കുടവെച്ചൂർ പള്ളി വികാരി റവ.ഫാ. ജോർജ് നേരെ വീട്ടിലിന്റെ വേർപാടിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു.
ഇടപ്പള്ളി ഇടവകയിൽ ജനിച്ചുവളർന്ന ഫാ. ജോർജ് നേരേവീട്ടിൽ സാമൂഹ്യതിന്മകൾക്കെതിരെയുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എറണാകുളം അങ്കമാലി അതിരുപതയുടെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഡയറക്ടർ എന്ന നിലയിൽ എല്ലാ ഇടവകളിലും ജനകിയ പങ്കാളിത്തതോടെ ലഹരിവിരുദ്ധസന്ദേശങ്ങൾ എത്തിച്ചു. സംസ്ഥാന തലത്തിൽ മാതൃകാപരമായ നിരവധി കർമ്മപദ്ധ്യതികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
മനുഷ്യജീവനെ ആദരിക്കാനും സംരക്ഷിക്കാനും ആത്മാർത്ഥമായി ശ്രമിച്ച ഫാ. ജോർജ് നേരേവീട്ടിലിലെ പ്രൊ ലൈഫ് ശുശ്രുഷകർ സ്നേഹാദരങ്ങളോടെ അനുസ്മരിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷത വഹിച്ചു.

ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്‌, ആദിവസം അത്‌ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.2 തിമോത്തേയോസ്‌ 4 : 7-8സഭാശുശ്രൂഷയിൽ ത്യാഗപൂർവ്വം ജീവിതം സമർപ്പിച്ച ഈ വൈദീകന്റെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിക്കാം 🙏🙏🙏

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

ആദരാജ്ഞലികൾ