നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവം ആണ്. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു” (യോഹ. 14:27) എന്നു സമാധാനപാലകനായ ക്രിസ്തു നല്‍കുന്ന വാഗ്ദത്തം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. യേശുക്രിസ്തു തരുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല. അതു നിത്യമാണ്. സകലബുദ്ധിയേയും കവിയുന്നതാണ് ഇതിനൊരു ഉത്തമ ഉദാഹരണം ക്രിസ്തു തന്നെയാണ്. തിരമാലയും കൊടുങ്കാറ്റും അടിക്കുമ്പോഴും പടകില്‍ സുഖമായി ഉറങ്ങുന്ന സമാധാനം! അതിദാരുണമായി വേദനപ്പെടുമ്പോള്‍ ക്രൂശില്‍ അനുഭവിക്കുന്ന സമാധാനം. ഇതാണ് തുടര്‍ന്നുവന്ന സ്‌തെഫാനൊസിനെപ്പോലെയുള്ള രക്തസാക്ഷികള്‍ക്കും അനുഭവിക്കാന്‍ ഇടയായത്.

യേശുക്രിസ്തുവിന്റെ ക്രൂശാണ് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഏറ്റവും വലിയ മാതൃക. പലകാരണങ്ങളാല്‍ അകന്നിരിക്കുന്നവര്‍ ക്രിസ്തുവിലൂടെ ഒന്നായിത്തീര്‍ന്നു ദൈവത്തോടുള്ള സമാധാനം അനുഭവിക്കാന്‍ ഇടയാകണം. ദൈവത്തിന്റെ വചനം നല്‍കുന്ന പ്രത്യാശയും സമാധാനവും വലുതാണ്. വചനത്തിലൂടെ സമാധാനം പ്രാപിച്ച വിശ്വാസികള്‍ അന്യോന്യം സമാധാനത്തില്‍ കഴിയാനും ശ്രമിക്കേണ്ടതാണ്. പഴയനിയമത്തില്‍ സമാധാനം എന്നയര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഹീബ്രൂ പദം ശാലോം ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂര്‍ണ്ണത, ക്ഷേമം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്.

നമ്മുടെ ജീവിതത്തിൽ കുടുബ ബന്ധങ്ങളിലോ, ജോലിയിലോ, വ്യക്തി ബന്ധങ്ങളിലോ, സാമൂഹിക ബന്ധങ്ങളിലോ സമാധാനം അനുഭവിക്കാൻ സാധിക്കുന്നില്ലെങ്കിൽ ദൈവിക സാന്നിദ്ധ്യം ആ ബന്ധങ്ങളിൽ ഇല്ല എന്ന് നിശേഷം പറയാൻ പറ്റും. കോലാഹലം സൃഷ്ടിക്കുന്നത് സാത്താൻ ആണ്. പരിശുദ്ധാൽ മാവിന്റെ ശക്തിയാലും, പ്രാർത്ഥനയാലും ജീവിതത്തെ ക്രമപ്പെടുത്തുക.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕