The 95-year-old Pope Emeritus Benedict XVI passed away on Saturday at 9:34 AM in his residence at the Vatican’s Mater Ecclesiae Monastery.

വിശ്വാസത്തിന്റെ ധീരപ്പോരാളി ബെനഡിക്ട് പാപ്പക്ക് വിട | EMERITUS POPE BENEDICT XVI

By Vatican News

Pope Emeritus Benedict XVI has returned to the Father’s House.

The Holy See Press Office announced that the Pope Emeritus died at 9:34 AM on Saturday morning in his residence at the Mater Ecclesiae Monastery, which the 95-year-old Pope emeritus had chosen as his residence after resigning from the Petrine ministry in 2013.

“With sorrow I inform you that the Pope Emeritus, Benedict XVI, passed away today at 9:34 AM in the Mater Ecclesiae Monastery in the Vatican. Further information will be provided as soon as possible.  As of Monday morning, 2 January 2023, the body of the Pope Emeritus will be in Saint Peter’s Basilica so the faithful can bid farewell.”

News of worsening health condition

Farewell to Pope Emeritus Benedict XVI:
Humble worker in the vineyard of the Lord

Already for several days, the health conditions of the Pope Emeritus had worsened due to advancing age, as the Press Office had reported in its updates of the evolving situation.

Pope Francis himself publicly shared the news about his predecessor’s worsening health at the end of the last General Audience of the year, on 28 December.

The Pope had invited people to pray for the Pope Emeritus, who was “very ill,” so that the Lord might console him and support him “in this witness of love for the Church until the end.”

Following this invitation, prayer initiatives sprung up and multiplied on all continents, along with an outpouring of messages of solidarity and closeness from secular leaders.

Funeral plans

In the next few hours, the Holy See Press Office will communicate details for the funeral rite.

ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ കാലം ചെയ്തു

വ​ത്തി​ക്കാ​ൻ സിറ്റി: പോ​പ്പ് എ​മി​ര​റ്റ​സ് ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ (95) കാലം ചെയ്തു. വ​ത്തി​ക്കാ​നി​ലെ മേ​റ്റ​ർ എ​ക്ലീ​സി​യാ മൊ​ണാ​സ്ട്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കു​റ​ച്ചു​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ പി​ന്‍​ഗാ​മി​യാ​യി 2005 ഏ​പ്രി​ല്‍ 19 ന് ​സ്ഥാ​ന​മേ​റ്റ അ​ദ്ദേ​ഹം അ​നാ​രോ​ഗ്യം മൂ​ലം 2013 ഫെ​ബ്രു​വ​രി 28 ന് ​സ്ഥാ​ന​ത്യാ​ഗം ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​പ് എ​മെ​രി​റ്റ​സ് എ​ന്ന പ​ദ​വി​യി​ല്‍ വ​ത്തി​ക്കാ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലെ വ​സ​തി​യി​ൽ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ജ​ർ​മ​ൻ പൗ​ര​നാ​യ ക​ർ​ദി​നാ​ൾ ജോ​സ​ഫ് റാ​റ്റ്‌​സി​ങ്ങ​റാ​ണ് ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ എ​ന്ന സ്ഥാ​ന​പ്പേ​രി​ൽ മാ​ര്‍​പാ​പ്പ​യാ​യ​ത്.

1927 ഏ​പ്രി​ല്‍ 16-ന് ​ജ​ര്‍​മ​നി​യി​ലെ ബ​വേ​റി​യി​ലാ​ണ് ജോ​സ​ഫ് റാ​റ്റ്‌​സി​ങ്ങ​റിന്‍റെ ജ​ന​നം. പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന ജോ​സ​ഫ് റാ​റ്റ്സിം​ങ്ങ​ര്‍ സീ​നി​യ​റി​ന്‍റെ​യും മ​രി​യ​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​നാ​യി​രു​ന്നു ജോ​സ​ഫ് റാ​റ്റ്സിം​ഗ​ര്‍.

സാ​ല്‍​സ്ബ​ര്‍​ഗി​ല്‍​നി​ന്ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഓ​സ്ട്രി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ട്രോ​ണ്‍​സ്റ്റീ​ന്‍ ഗ്രാ​മ​ത്തി​ലാ​ണ് ജോ​സ​ഫ് ​റാറ്റ്‌​സി​ങ്ങ​റിന്‍റെ ബാ​ല്യ, കൗ​മാ​ര​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച​ത്. 1941-ല്‍ ​പ​തി​നാ​ലാം വ​യ​സി​ല്‍, ജോ​സ​ഫ് റാ​റ്റ്‌​സിം​ങ്ങ​ര്‍, നാ​സി യു​വ സം​ഘ​ട​ന​യാ​യ ഹി​റ്റ്ല​ര്‍ യൂ​ത്തി​ല്‍ അം​ഗ​മാ​യി. അ​ക്കാ​ല​ത്ത് ജ​ര്‍​മ​നി​യി​ല്‍ 14 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ കു​ട്ടി​ക​ളും ഹി​റ്റ്ല​ര്‍ യൂ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു.

കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച​തി​ന് വൈ​ദി​ക​നെ നാ​സി​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ക​ത്തോ​ലി​ക്കാ സ​ഭ​ക്കെ​തി​രാ​യ ഒ​ട്ടേ​റെ പീ​ഡ​ന​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു വ​ള​ര്‍​ന്ന ജോ​സ​ഫ്,1945 ൽ ​സ​ഹോ​ദ​ര​ൻ ജോ​ർ​ജ് റാ​റ്റ്‌​സി​ങ്ങ​റി​നൊ​പ്പം ക​ത്തോ​ലി​ക്കാ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. 1951 ജൂ​ൺ 29 നു ​വൈ​ദി​ക​നാ​യി. 1977 ൽ ​മ്യൂ​ണി​ക്കി​ലെ ആ​ർ​ച്ച്‌​ബി​ഷ​പ്പാ​യി.

എ​ണ്‍​പ​തു വ​ര്‍​ഷ​ത്തി​നി​ടെ ബ​വേ​റി​യ​യി​ലെ ഏ​റ്റ​വും വി​ഖ്യാ​ത​മാ​യ അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ച് ബി​ഷ​പ്പാ​കു​ന്ന ആ​ദ്യ സ്വ​ദേ​ശി​യാ​യി​രു​ന്നു അ​ദേ​ഹം. അ​തേ വ​ര്‍​ഷം ജൂ​ണ്‍ 27-ന് ​പോ​ള്‍ ആ​റാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​സ​ഫ് റാ​റ്റ്‌​സിംങ്ങറെ ക​ര്‍​ദി​നാ​ളാ​യി ഉ​യ​ര്‍​ത്തി.

1981 ന​വം​ബ​ര്‍ 25-ന് ​ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ ക​ര്‍​ദി​നാ​ള്‍ റാ​റ്റ്‌​സിംങ്ങ​റെ വി​ശ്വാ​സ തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ആ​യും രാ​ജ്യാ​ന്ത​ര ദൈ​വ​ശാ​സ്ത്ര ക​മ്മീ​ഷ​ന്‍റെ​യും പൊ​ന്തി​ഫി​ക്ക​ല്‍ ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു.

1998 ന​വം​ബ​ര്‍ ആ​റി​ന് ക​ര്‍​ദി​നാ​ള്‍ സം​ഘ​ത്തി​ന്‍റെ വൈ​സ് ഡീ​നാ​യും 2002 ന​വം​ബ​ര്‍ 30ന് ​ഡീ​നാ​യും ഉ​യ​ര്‍​ത്തി. ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് 2005 ഏ​പ്രി​ല്‍ 19 ന് ​എ​ഴു​പ​ത്തെ​ട്ടാം വ​യ​സി​ല്‍ 265-ാമ​ത് മാ​ര്‍​പാ​പ്പ​യാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2013 ഫെ​ബ്രു​വ​രി 28-ന് ​മാർപാ​പ്പ പ​ദ​വി ഒ​ഴി​ഞ്ഞ് പോ​പ്പ് എ​മി​ര​റ്റ്സാ​യി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വി​വാ​ഹി​ത​യാ​യി​രു​ന്ന സ​ഹോ​ദ​രി മ​രി​യ 1991 ലും ​സ​ഹോ​ദ​ര​ന്‍ ഫാ. ​ജോ​ര്‍​ജ് റാ​റ്റ്സിം​ങ്ങർ 2020 ജൂ​ലൈ ഒ​ന്നി​നും അ​ന്ത​രി​ച്ചു.

ദൈവം രാജി ആവശ്യപ്പെട്ടു.
ഞാൻ അത് ചെയ്തു.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷസ്ഥാനത്തു നിന്ന് രാജി സമർപ്പിച്ച് ചരിത്രം രചിച്ച ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു.

സ്നേഹപ്രണാമം
മഹാത്മാവേ …..

നിങ്ങൾ വിട്ടുപോയത്