ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്. പുതുവർഷം നമ്മുടെ ജീവിതത്തിൽ കടന്ന് വരുന്നത് ആശംസകളോടെ യാണ്. ആശംസകള്‍ വെറുമൊരു സന്ദേശം മാത്രമല്ല, ചില വാക്കുകള്‍ ചില സമയത്ത് നമ്മെ വല്ലാതെ സ്വാധീനിക്കുന്നു . അതുകൊണ്ട് മനോഹരമായ പ്രതീക്ഷകള്‍ വിരിയിക്കുന്ന പുതുവത്സരാശംസകള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി നമുക്ക് നൽകാം.

കടന്ന് പോയ വര്‍ഷം നമ്മുടെ ജീവിതത്തിൽ എന്തല്ലാം സംഭവിച്ചിട്ടുണ്ടാകും?. അതില്‍ നല്ല ഓര്‍മകളെ മാത്രം നിങ്ങൾ കൂടെക്കൂട്ടുക. .ജീവിതത്തിൽ നല്ല പ്രതീക്ഷകള്‍ സ്വയം സൂക്ഷിയ്ക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്‍കുവാൻ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയണം ..പുതുവർഷം എപ്പോഴും പ്രതീക്ഷകളുടെതാണ്, ജീവിതത്തിലെ ഏറ്റവും മനോഹരമായവ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും നമ്മളിലേക്ക് എത്തിച്ചേരുന്നത് .. ഓരോ വർഷവും വലിയ പ്രതീക്ഷകളോടെയാണ് നാം ആരംഭിക്കുന്നത്. ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണി ഓരോ പുതുവർഷവും .

ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് പുതു വർഷത്തെ നാം വരവേൽക്കുന്നത് .പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഈ ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന് കൊണ്ടിരിക്കുന്നു.കടന്ന് പോകുന്ന വർഷം ഭൂരിപക്ഷം ആളുകളും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും നടുവിൽ ആയിരുന്നു . കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നമ്മുടെ പുതുവർഷം കടന്ന് വരുന്നത് .പോയവർഷത്തെ ദുരിതങ്ങൾക്ക് 2022 ൽ ശമനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2022 കരുത്തു പകരുമെന്നും കരുതുന്നു.പ്രതീക്ഷകളാണ് ജീവിതത്തിൻറെ വാഴികാട്ടി അതിൽ മുറുകെ പിടിച്ചു പ്രാത്ഥനയോടെ നമുക്ക് മുന്നേറാം ….

കഴിഞ്ഞ രണ്ട് വർഷങ്ങൾ സന്തോഷങ്ങളെക്കാളേറെ ആശങ്കകളും സങ്കടങ്ങളുമാണ് പകര്‍ന്നത്. ലോകമാകമാനം പടര്‍ന്നു പിടിച്ച ഒരു മഹാമാരിയുടെ മുന്നില്‍ മനുഷ്യരാശി പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് പോയ വര്‍ഷങ്ങള്‍ സമ്മാനിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് എന്ന ആശ്വാസമുണ്ടെങ്കിലും കോവിഡ്‌ മഹാമാരിയുടെ മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതില്‍ വ്യപൃതരാവുകയാണ് നാം .ഈ വെല്ലുവിളികൾക്കിടയിലേക്ക് ആണ് 2022 പുതുവര്‍ഷം പിറന്ന് വീഴുന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ടും പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിന്നും നാം പ്രതിരോധിക്കുകയാണ് ., , മനുഷ്യരാശിയുടെ ഉയിര്‍ത്തെഴുനേല്‍പ്പിൻ്റെ ,പ്രതീക്ഷയുടെ വര്‍ഷമാകട്ടെ ശാസ്ത്രവിജയത്തിൻ്റെ, വർഷമാകട്ടെ 2022.എല്ലാവർക്കും എൻ്റെ പുതുവത്സരാശംസകൾ

ഫാ. ബിനു കുന്നത്ത്

കാരിത്താസ് ആശുപത്രി