കണ്ണൂർ:- സാമൂഹിക നീതി നടപ്പാകുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പോലും വില കൽപ്പിക്കാത്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കർക്ക് തുല്യത സാധ്യത മാകണമെങ്കിൽ ഭരണ പങ്കാളിത്വം അനിവാര്യമാണെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല പറഞ്ഞു.കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലത്തീൻ കത്തോലിക്ക ദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യനന്തര കാലം തൊട്ട് രാഷ്ട്ര നിർമ്മാണത്തിൽ ലത്തീൻ സമുദായത്തിന് വലിയ പങ്കുണ്ട്. സംഘടിത ശക്തി അല്ലാത്തതിനാൽ പല അവകാശങ്ങളും നമ്മുക്ക് നഷ്ടപ്പെടുന്നുണ്ട്. ഒരുമിച്ച് നിന്നാൽ മാത്രമേ നന്മ ഉണ്ടാകു . എല്ലാ വിഷയങ്ങളെയും ഒറ്റക്കെട്ടായി സമീപിച്ചാൽ മാത്രമേ നീതി ലഭിക്കുകയുള്ളുവെന്ന് ബിഷപ്പ് തുടർന്ന് പറഞ്ഞു.
കെ.എൽ.സി.എ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോ. ക്ലാരൻസ് പാലിയത്ത് അനുഗ്രഹ ഭാഷണം നടത്തി. ഫാ മാർട്ടിൻ രായപ്പൻ അനുമോദന സന്ദേശവും കെ.എൽ.സി. എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി സമുദായ ദിന സന്ദേശം നൽകി.
ഫാ. തോംസൺ ആന്റണി, ആന്റണി നൊറോണ , ഷേർളി സ്റ്റാൻലി , ജോൺ ബാബു, ഫാ.ജോമോൻ ചെമ്പകശേരി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ലത്തീൻ സമുദായത്തിന് നൽകിയ മികച്ച സേവനത്തിന് ഫാ.ഗ്രേഷ്യൻ ലോബോ . സിസ്റ്റർ ട്രീസ ജോർജ് , ആന്റണി എം.ജോസ് , ഡെയ്സി ആന്റണി എന്നിവർ ചടങ്ങിൽ ആദരിച്ചു. റീജ സ്റ്റീഫൻ , ജോയ്സി മെനാസസ്, പ്രീത സ്റ്റാൻലി , ഫിലോമിന എന്നിവർ ആദരവ് ഏറ്റുവാങ്ങിയവരെ പരിചയപ്പെടുത്തി.
രൂപത സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് സ്വാഗതവും ട്രഷറർ ക്രിസ്റ്റഫർ കല്ലറക്കൽ നന്ദിയും പറഞ്ഞു.
ഫോട്ടോ :- കേരള ലാറ്റിൻ കാത്താലിക് അസോസിയേഷൻ കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലത്തീൻ കത്തോലിക്ക ദിനാഘോഷം കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു