അറിയിപ്പ്: -പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയായി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സുകൊണ്ട് അസോസിയേഷൻ തീയതിയായ ഒക്ടോബർ 14 വരെ പ്രത്യേക പ്രാർത്ഥനയിലും മൗനവ്രതത്തിലും, ജാഗരണത്തിലും ആയിരിക്കുന്നതിനാൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനോ, കൂടിക്കാഴ്ചകൾ നടത്തുന്നതിനോ, അഭിവന്ദ്യ പിതാവിനോട് ഫോണിലൂടെ അല്ലാതെയോ സംസാരിക്കുന്നതിനോ ഇപ്പോൾ സൗകര്യമില്ലാത്തത് ആകുന്നു..
. ആകയാൽ സഭാമക്കൾ എല്ലാവരും സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുകയും, സഭയ്ക്കുവേണ്ടി പിതാവിനോട് ചേർന്ന് പ്രാർത്ഥിക്കുവൻ ശ്രദ്ധിക്കുകയും വേണം എന്ന് സഭാ വക്താവും പി ആർ ഓ യുമായി സേവനമനുഷ്ഠിക്കുന്ന ബഹു. ഡോ. ജോൺസ് എബ്രഹാം കോനാട്ട് അച്ചൻ പ്രസ്താവനയിൽ അറിയിച്ചു