കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യർ പരസ്പരം സ്നേഹത്തോടെ കരുതുകയും സംരക്ഷിക്കുകയും ചെയ്യണം. ലോകത്തിലെ മുഴുവൻ മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ജീവൻ നല്കിപ്പോലും മറ്റുള്ളവരെ സംരക്ഷിക്കുവാൻ സകല ഈശ്വരവിശ്വാസികൾക്കും പ്രത്യേകിച്ച് പ്രൊ ലൈഫ് പ്രവർത്തകർക്ക് ബാധ്യതയുന്നെന്നും അദ്ദേഹം പറഞ്ഞു.സഭയിൽ പ്രൊ ലൈഫ് കാഴ്ചപ്പാട് ,പ്രവർത്തനപരിപാടികൾ എന്നിവയിൽ നൂതനവും കാലികവുമായ ദർശനം നൽകുവാൻ കെസിബിസി പ്രൊ ലൈഫ് സമിതിയ്ക്ക് സാധിച്ചുവെന്നും കർദിനാൾ പറഞ്ഞു .
പ്രൊ ലൈഫ് ശുശ്രുഷകൾ സഭയുടെയും സമൂഹത്തിന്റെയും മുഖ്യഡൗത്യമാണെന്ന് അധ്യക്ഷത വഹിച്ച അർച്ചബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
കെസിബിസി പ്രൊ ലൈഫ് ശുശ്രുഷകൾ ജീവന്റെ സംരക്ഷണ മേഖലയിൽ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.പ്രൊ ലൈഫ് ദർശനം കേരള സഭയിൽ കെസിബിസി പ്രൊ ലൈഫ് സമിതി പ്രെസിഡണ്ട് സാബു ജോസ് അവതരിപ്പിച്ചു.
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആഗോള പ്രൊ ലൈഫ് ദിനഘോഷം കൊച്ചിയില്‍ കച്ചേരിപ്പടിആശീര്‍ഭവനില്‍നടന്നു . രാവിലെ 9.30നു പ്രൊ ലൈഫ് പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയക്ക് സ്വീകരണം നല്‍കി .തുടര്‍ന്നു പ്രതിനിധിസംഗമവും ആരാധനയും നടന്നു .കേരളത്തിലെ 32 രൂപതകളിലെ പ്രൊ ലൈഫ് സമിതി പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു .ജീവന്റെ സംരക്ഷണം കുടുംബങ്ങളില്‍ എന്നതാണ് ഈ വര്‍ഷത്തെ മുഖ്യസന്ദേശം.
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ ജീവസമൃദ്ധി പുരസ്‌കാരം, മരണാനന്തര ബഹുമതിയായി ഒമ്പത് മക്കളുടെ പിതാവും പ്രൊ ലൈഫ് ശുശ്രുഷകനുമായിരുന്ന അറക്കപറമ്പില്‍ ആന്റണി എടാട്ടിന്റെ കുടുംബത്തിന് സമര്‍പ്പിച്ചു . മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും ,ആർച്ചു ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവും ചേർന്ന് ബിന്ദു ആന്റണിക്ക് നൽകി ആദരിച്ചു .25000രൂപയുടെ കാഷ് അവാര്‍ഡും മെമെന്റൊയും അടങ്ങുന്നതാണ് അവാര്‍ഡ്. ഒമ്പത് മക്കളുടെ പിതാവായ , സാധാരണ കുടുംബത്തില്‍ ജനിച്ച ആന്റണി, കുടുംബത്തെ സംരക്ഷിച്ചതോടൊപ്പം സഭയിലും സമൂഹത്തിലും ജീവന്റെ സംസ്‌കാരം സജീവമാക്കുവാന്‍ പരിശ്രമിച്ചതായി കെസിബിസി പ്രൊ ലൈഫ് സമിതി വിലയിരുത്തി .
പ്രൊ ലൈഫ് മേഖലയിൽ മഹനീയ സേവനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ സമർപ്പിത പ്രേഷിത കുടുംബങ്ങൾ, എന്നിവയെ ആദരിച്ചു.കെസിബിസി പ്രൊ ലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ സിമെതി,, അഡ്വ. ജോസി സേവ്യര്‍,ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്,ഫാ. ആന്റണി കൊച്ചേരി, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ , ജെയിംസ് ആഴ്ച്ചങ്ങാടൻ , ജോണ്‍സന്‍ സി അബ്രഹാം, സിസ്റ്റർ ജോസഫിൻ , ലിസാ തോമസ്, മാര്‍ട്ടിന്‍ ന്യൂനസ്, വർഗീസ്തു എം എ തുടങ്ങിയവര്‍ പ്രസംഗിച്ചു .പ്രശസ്‌ത മജീഷ്യൻ ജോയ്‌സ് മുക്കുടം ജീവവിസ്മയം സന്ദേശം നൽകി .
പ്രേഷിത പ്രാർത്ഥനാ തീർത്ഥയാത്ര കൊച്ചി ,ആലപ്പുഴ ,വരാപ്പുഴ ,എറണാകുളം – അങ്കമാലി അതിരൂപതകൾ ,മുവാറ്റുപുഴ ,കോതമംഗലം ,ഇടുക്കി രൂപതകളിലെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചുവെന്ന് ജനറൽ കോ ഓർഡിനേറ്റർ മാർട്ടിൻ ന്യൂനസ് അറിയിച്ചു .