Christ, our Passover, has now been immolated.(1 Corinthians 5:7)
രണ്ടായിരം വർഷം മുൻപ് സ്നേഹത്തിന്റെ പെസഹ യേശുക്രിസ്തു ആരംഭിച്ചുവെങ്കിലും അതിനും എത്രയോ മുൻപ് തന്നെ യഹൂദന്മാരുടെ ഇടയിൽ പെസഹ ആചരിച്ചുപോന്നിരുന്നു. പെസഹായുടെ ചരിത്രം നോക്കിയാൽ ഇസ്രായേൽ ജനത്തിനെ ഈജിപ്ത്തിന്റെ 430 വർഷത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിന്റെ സ്മരണ ആയിട്ടാണ് പെസഹാ ആചരിച്ചു പോന്നത് പെസഹാ എന്ന എന്ന വാക്കിന്റെ അർഥം കടന്നുപോകൽ എന്നാണ്.
പെസഹ യഹൂദൻമാർ ഒരോ വർഷവും ജൂത മാസമായ ആബീബ് മാസത്തിന്റെ പതിനാലാം തീയതി ആചരിക്കാൻ ദൈവം ഇസ്രായേല്യരോട് കല്പിച്ചു. ദൈവം സംഹാരകനായി ഈജിപ്തിലെ എല്ലാ ആദ്യജാതന്മാരെയും കൊന്ന സന്ദർഭത്തിൽ ഇസ്രായേല്യരെ ദൈവം അതിൽ നിന്ന് ഒഴിവാക്കിയ ആ സമയത്തെ കുറിക്കുന്നതാണ് “പെസഹ” എന്ന വാക്ക്. വിനാശകരമായ ആ ബാധ വരുത്തുന്നതിനു മുമ്പ്, ദൈവം ഇസ്രായേല്യരോട് അവരുടെ വാതിലിന്റെ മേൽപ്പടിയിൽ അറുക്കപ്പെട്ട ചെമ്മരിയാടിന്റെയോ കോലാടിന്റെയോ രക്തം തളിക്കാൻ പറഞ്ഞു. പെസഹ എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കടന്നുപോകൽ’ എന്നാണ്. ദൈവം രക്തം തളിച്ചിരുന്ന വീടുകളെല്ലാം ഒഴിവാക്കി കടന്നുപോയി അവിടെയുള്ള ആദ്യജാതന്മാരെ സംരക്ഷിച്ചു.
പുതിയ നിയമത്തിൽ സ്നേഹത്താൽ പെസഹ ആചരണം കർത്താവ് തിരുത്തിയെഴുതി. കുഞ്ഞാടിനെ അല്ല നമ്മുടെ എല്ലാം പമോചനത്തിനായി സ്വന്തം ജീവനെയും ക്രൂശിൽ ബലിയർപ്പിച്ചു. പഴയ നിയമ കാലഘട്ടത്തിൽ കുഞ്ഞാടിന്റെ രക്തത്താൽ പാപം മോചനം ഉണ്ടെങ്കിൽ ഇന്ന് യേശുവിന്റെ രക്തത്താൽ പാപമോചനം ഉണ്ട്. പഴയ നിയമത്തിൽ കുഞ്ഞാടിന്റെ രക്തം രക്ഷ നൽകി എങ്കിൽ ഇന്ന് യേശുവിന്റെ രക്തം എല്ലാ പാപത്തിൽ നിന്ന് രക്ഷ നൽകുന്നു. അങ്ങനെ മനുഷ്യന്റെ പാപപരിഹാരത്തിനായി സ്വന്തം ജീവനെ ക്രൂശിൽ അർപ്പിക്കുകയും യേശു സ്വയം പെസഹ കുഞ്ഞാടായി മാറുകയും ചെയ്തു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.