കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്‌ സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം നടത്തിയത്.


സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് കെയർ കോ ഓർഡിനേറ്റർമാരായ മിനി ഡേവിസ്, പ്രഭ കുഞ്ഞുമോൻ, കെ ജി ജോൺ എന്നിവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഭക്ഷ്യധാന്യങ്ങൾ കൈമാറി.
എല്ലാ വ്യാഴാഴ്ചയും വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും തെരുവിൽ അലയുന്നവർക്കായി പൊതിച്ചോറും നൽകിവരുന്നു.

നിങ്ങൾ വിട്ടുപോയത്