ഇറ്റലിയുടെ ഭാഗമായ സിസിലിയൻ നഗരമായ പലേർമോയിൽ ദരിദ്രരിൽ ഏറ്റവും ദരിദ്രർക്കിടയിൽ ജീവിച്ചിരുന്ന ഒരു സാധാരണ അൽമായ മിഷനറി സഹോദരൻ ബിയാജിയോ കോണ്ടെയുടെ മൃതസംസ്കാരം. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം 26-ആം വയസ്സിൽ എല്ലാം ഉപേക്ഷിച്ചു, ഒരു സന്യാസിയും തീർത്ഥാടകനുമായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ അനുകരിച്ചു.
1993-ൽ അദ്ദേഹം “മിഷൻ ഓഫ് ഹോപ്പ് ആൻഡ് ചാരിറ്റി” സ്ഥാപിച്ചു, ഇത് 600-ലധികം ഭവനരഹിതരെയും കുടിയേറ്റക്കാരായ അനേകരെയും സഹായിക്കുന്നു.
പലേർമോയിലെ കത്തീഡ്രലിലെ മൃതസംസ്കാര ദിവ്യബലിയിൽ നിരവധി മെത്രാൻമാർ ഉൾപ്പടെ ഏകദേശം 10,000 പേർ പങ്കെടുക്കുന്നു.
“ദൈവമില്ലാതെ ഒരു നഗരത്തിന് എന്ത് ചെയ്യാൻ കഴിയും?” (സഹോദരൻ ബിയാജിയോ)
Sebastian Miriyam