തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി സച്ചാർ- പാലോളി കമ്മീഷൻ റിപ്പോർട്ടിനെതിരായ കാതലായ മാറ്റമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംഘടിതമായ ഒരു ന്യൂനപക്ഷ വിഭാഗത്തിന് മാത്രം അനർഹമായ ആനൂകൂല്ല്യങ്ങൾ അനുവദിക്കുന്ന സച്ചാർ-പാലോളി കമ്മീഷനുകൾക്കെതിരായ ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ ആനുകൂല്ല്യങ്ങളും അവകാശവും ജനസംഖ്യാനുപാതത്തിൽ നൽകണമെന്ന കോടതി നിരീക്ഷണം സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അനർഹമായ ആനുകൂല്ല്യങ്ങൾ വാരിക്കോരി നൽകുന്ന പ്രവണത സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.