CMI സഭയുടെ മുഖചിത്രം മാറ്റിമറിച്ച വ്യക്തിയാണ് ജോനാസ് തളിയത്ത്. വെറും 62 കൊല്ലമേ ജീവിച്ചുള്ളു. പക്ഷെ ഒരു നൂറു കൊല്ലംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തു.
സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. അന്നത്തെ സഭാധികാരികൾ പുതിയ കാൽവെയ്പ്പുകൾക്ക് പ്രോത്സാഹനം നൽകാൻ ഒരുക്കമായിരുന്നു.
1. ധർമ്മാരാം കോളേജ് ബാംഗ്ലൂർ. സിഎംഐ സഭയുടെ ആധുനിക മുഖം സൃഷ്ടിക്കാൻ പോരുന്ന വിപ്ലവത്മകമായ കാൽവെയ്പ്പ് ആയിരുന്നു ധർമ്മാരാം കോളേജ്. അന്ന് അത്ര പ്രസിദ്ധമല്ലാ തിരുന്ന സ്ഥലത്തു എന്നാൽ ബാംഗ്ലൂർ സിറ്റിയുടെ പ്രാന്തപ്രദേശത്തു 100 ഏക്കറിൽ ആണ് ധർമ്മാരാം 1950കളിൽ സ്ഥാപിച്ചത്.
സിഎംഐ സഭയുടെ കേന്ദ്ര സെമിനാരി ആണത്.അവിടത്തെ കെട്ടിടങ്ങളുടെ ലേ-ഔട്ട് മുതൽ അവിടെ വെച്ച ഓരോ കല്ലും ജോനാസ് അച്ചൻ അറിയാതെ വെക്കപ്പെട്ടതല്ല. എല്ലാത്തിലും ഒരു പെർഫെക്ഷനിസ്റ്റിന്റെ കയ്യടയാളം കാണാം. അന്ന് 1950 കളിൽ പണിയപ്പെട്ടവ ഇന്നും ഒരു മങ്ങലും കേടും ഇല്ലാതെ നില്കുന്നു.ക്രൈസ്റ്റ് കോളേജ് എന്നത് അതേ ക്യാമ്പസ്സിൽ വരാൻ സാധിച്ചത് അന്ന് അത്രയും മുൻകരുതലോടെ സ്ഥലം വാങ്ങിയതുകൊണ്ടാണ്.
2. സെന്റ് ജോൺസ് മെഡിക്കൽ കോളേജ്. ധർമാരാമിൽ നിന്ന് അധികം അകലെയല്ലാതെ തന്നെ അത്രയും തന്നെ വിസ്തൃതമായ ക്യാമ്പസ് അവിടെ സൃഷ്ടിക്കാൻ സാധിച്ചതും ജോനാസ് തളിയത്തിന്റെ ദീർഘ വീക്ഷണം കൊണ്ടാണ്.ഈ രണ്ടു സ്ഥാപനങ്ങളും ഇന്ന് കത്തോലിക്ക സഭക്കും നമ്മുടെ നാടിനും നൽകുന്ന സേവനം ചെറുതല്ല.
ഇന്നത്തെ സഭയും സഭംഗംങ്ങളും അദ്ദേഹത്തെ ഓർക്കുന്നുണ്ടോ എന്നുപോലും അറിഞ്ഞുകൂടാ.അദ്ദേഹം രാജ്കോട്ടിലെ ആദ്യ മെത്രാനായി. അവിടെ വെച്ച് മരിക്കുമ്പോൾ വെറും 62 വയസ്സ് മാത്രം.
Fr.Cyriac Thundiyil