മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ!

കഴിഞ്ഞ ഒരു വർഷം സഹവികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന മരട് മൂത്തേടം ഇടവകയിൽ നിന്ന് ആലുവ എട്ടേക്കർ പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഈ വൈദികന് നൽകിയ ഒരു യാത്രാമൊഴിയാണ് ഇമേജ് ഫ്രെയിമിൽ ഉള്ളത്. വള്ളിയിലും പുള്ളിയിലും പോലും അർത്ഥമുള്ള വാക്കുകൾ- പുഞ്ചിരിക്കുന്ന ഒരുപാട് മുഖങ്ങളെ ഒറ്റ ഫ്രെയിമിൽ ചേർത്തുവെച്ചു എന്നാണ് കുറിപ്പ്. കെസിവൈഎം യുവജന സംഘടനയിലെ പ്രവർത്തകരുമായി അദ്ദേഹം നിൽക്കുന്ന ചിത്രമാണിത്. മരട് മൂത്തേടം ഇടവകയിലെ ഒരുപാട് ചെറുപ്പക്കാരെ ചേർത്തുവച്ച് ഒറ്റ ഫ്രയിമിൽ ആക്കാൻ ഈ യുവ വൈദികന് കഴിഞ്ഞു എന്നതിൽ തർക്കമില്ല.

മാറിമാറി വരുന്ന വൈദികർക്കനുസരിച്ച് ഇടവകകളിലെ പ്രവർത്തനങ്ങൾ ഏറിയും ഇറങ്ങിയും ഇരുന്നെന്ന് വരാം. പക്ഷേ ഇത്തരത്തിലുള്ള ചില വൈദികർ ചേർത്തുവയ്ക്കുന്ന ചിരിക്കുന്ന മുഖമുള്ള ഫ്രെയിമുകൾ ജനോപകാര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുക എന്നതാണ് ഈ വൈദികന് നൽകാവുന്ന ഏറ്റവും വലിയ യാത്രയയപ്പ്.

ഈ ചിരിയും ഫ്രെയിമും പുതിയ തലമുറയിലേക്കും പഴയ തലമുറയിലേക്കും മാല പോലെ പടരണം. സമൂഹത്തിൽ ചിരിക്കാൻ കഴിയാത്തവരുടെ, അരികു വൽക്കരിക്കപ്പെട്ടവരുടെ ചിരികൾ ഏറ്റെടുക്കാൻ തക്ക തക്കവിധം ഒരു ഫ്രെയിമും ക്യാൻവാസും ഉണ്ടാക്കിയാണ് ഈ വൈദികൻ യാത്രയാകുന്നത്; അത് ഇനിയും ഉപയോഗിക്കാൻ നമുക്ക് കഴിയണം.

Sherry J Thomas

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം