അഡ്വ.ജോസ് വിതയത്തില്‍
അനുസ്മരണ സമ്മേളനം- ഏപ്രില്‍ 20 ചൊവ്വ

കൊച്ചി: അന്തരിച്ച, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസകമ്മീഷന്‍ മെമ്പറുമായിരുന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഏപ്രിൽ 20 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് ക്രമീകരണങ്ങള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

ബിഷപ്പുമാര്‍, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗണ്‍സില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, കത്തോലിക്ക കോണ്‍ഗ്രസ്, വൈദിക, അല്മായ പ്രതിനിധികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സന്യസ്തപ്രതിനിധികള്‍, സഭയിലെ വിവിധ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണ പങ്കുവയ്ക്കലുകള്‍ നടത്തും.

അനുസ്മരണ സമ്മേളനത്തിന് ആരംഭമായി ആലങ്ങാട് സെന്റ് മേരീസ് ദൈവാലയ സിമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കല്‍ വികാരി ഫാ.പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. ചടങ്ങില്‍ കോവിഡ് പ്രോട്ടാക്കോള്‍ പ്രകാരം നേരിട്ടുള്ള പങ്കാളിത്തം നിയന്ത്രിച്ചിരിക്കുകയാണെങ്കിലും ഓണ്‍ലൈനിലൂടെ എല്ലാവര്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണെന്ന് ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍ അറിയിച്ചു.

ജോസ് വിതയത്തിലിന്റെ 7-ാം ചരമദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 22 വ്യാഴാഴ്ച 4 മണിക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആലങ്ങാട് സെന്റ് മേരീസ് ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഫാ.ജോബി മൂലയില്‍
ജനറല്‍ സെക്രട്ടറി
ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍
മൊബൈല്‍ 9497391968
+91 70126 41488

ദൈവകരങ്ങളിലേയ്ക്ക് വഹിക്കപ്പെട്ട സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തിലിന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ നമുക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.


കൃത്യം 6 മണിക്ക് ആലങ്ങാട്ടുള്ള കബറിടത്തിങ്കല്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ Online-ലൂടെ തൽസമയം എല്ലാവര്‍ക്കും പങ്കുചേരാം. തുടര്‍ന്ന് സഭാകേന്ദ്രത്തില്‍നിന്ന് online ലൂടെ ക്രമീകരിച്ചിരിക്കുന്ന അനുസ്മരണ സമ്മേളനം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യും.
ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അദ്ധ്യക്ഷത വഹിക്കും.
അഭിവന്ദ്യ പിതാക്കന്മാര്‍, വൈദിക, അല്മായ പ്രതിനിധികള്‍, ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ അനുസ്മരണ സന്ദേശങ്ങള്‍ പങ്കുവയ്ക്കും.


ഇതോടൊപ്പമുള്ള ലിങ്കിലൂടെ പങ്കുചേരണമെന്നും മറ്റുള്ളവർക്ക് ലിങ്ക് പങ്കുവെക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഫാ.ജോബി മൂലയില്‍
ജനറല്‍ സെക്രട്ടറി
ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍

Topic: Online Meeting to Pay Tribute to Adv. Jose Vithayathil
Time: Tuesday, April 20, 2021 06:00 PM IST
Join Zoom Meeting

https://us02web.zoom.us/j/83703376295?pwd=QzgvL29ldHV4MXVDUzJQcjBVRGhoUT09

Meeting ID: 837 0337 6295
Passcode: ADV.JOSE

നിങ്ങൾ വിട്ടുപോയത്