കൊച്ചി : കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ .സർവ്വീസ് ഫോറവും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ചേർന്ന് നടപ്പിലാക്കുന്ന “സജീവം ” ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പരിശീലകർക്കായുള്ള ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പും ടാസ്ക് ഫോഴ്സ് ടീ o രൂപീകരണവും നടത്തി.
സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തു വള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.
പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹൃദയ അസിസ്റ്റൻ ന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി അധ്യക്ഷനായിരുന്നു. സജീവം – സഹൃദയ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഷിം ജോ ദേവസ്യ സ്വാഗതം ആശംസിച്ചു.


കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പരിശീലനത്തിന് നേതൃത്വം നല്കി.
സജീവം ക്യാമ്പയിന്റെ ഭാഗമായി അതിരൂപത തലത്തിൽ വിവിധ മത്സരങ്ങളും ടാസ്ക് ഫോഴ്സ് ടീമിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും നടത്തും.


ഫോട്ടോ മാറ്റർ :
സജീവം ലഹരി വിരുദ്ധ ക്യാമ്പയിൻ എറണാകുളം റീജിയൻ ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് സഹൃദയ ഡയറക്ടർ ഫാ ജോസഫ് കൊളുത്തുവള്ളി ഉദ്ഘാടനം ചെയ്യുന്നു. റാണി ചാക്കോ , ലിസി ജോർജ് , അഡ്വ. ചാർളി പോൾ , സുനിൽ സെബാസ്റ്റ്യൻ, ഫാ. സി ബിൻ മനയമ്പിള്ളി, പ്രവീൺ ജോസഫ് , ഷിംജോ ദേവസ്യ എന്നിവർ സമീപം

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം